Lava Kusha Malayalam Movie Review

Lava Kusha Review 

സമീപകാലത്ത് തൊട്ടതിലെല്ലാം ഹിറ്റ് വിളയിച്ച പ്രേക്ഷകപ്രീയതാരമാണ് ബിജു മേനോൻ. ബിജു മേനോൻ , നീരജ് മാധവ് , അജു വർഗീസ് എന്നി പ്രേക്ഷകപ്രീയതാരങ്ങൾ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവകുശ. നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് മനോ ആണ്.

അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന സർവോപരി മണ്ടന്മാരായ രണ്ടു യുവാക്കളുടെ ഒരുമിച്ചുള്ള യാത്രയും മിഷനും അതിലേക്കുള്ള മൂന്നാമതൊരാളുടെ കടന്നുവരുന്നവുമാണ് ചിത്രം പറയുന്നത്.

ബിജുമേനോന്റെ ജോയ് കാപ്പൻ എന്ന സ്റ്റെയിലിഷ് കഥാപാത്രം കൊള്ളാം. നർമ്മരംഗങ്ങൾ അനായാസം പുള്ളി കൈകാര്യം ചെയ്തു. നീരജ് മാധവ് – അജുവർഗീസ് കോംബോ നന്നായി സംവിധായകൻ ഉപയോഗപെടുത്തിയിട്ടുണ്ട്. ചില കോമാളിത്തരങ്ങളും അമിതാഭിനയവും ഒഴിച്ച് നിർത്തിയാൽ ഇവരുടെ പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ അടിത്തറ. ദീപ്തി സതിയുടെ ഡബ്ബിങ് കല്ലുകടിയായി തോന്നി.

പുതുമയുള്ള ചില നർമ്മരംഗങ്ങളും കൗണ്ടറുകളും ഒരു പ്ലസ് പോയിന്റ് ആയിരുന്നു. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കഥയുടെ ഒഴുക്ക് പ്രേക്ഷകരുടെ ആസ്വാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ട്വിസ്റ്റുകൾ കൊള്ളാമായിരുന്നു.

യാത്രയിൽ കഥ ആരംഭിക്കുന്ന ആദ്യ പകുതിയും നർമ്മരംഗങ്ങളാൽ പോകുന്ന തില്ലർ മൂഡിലുള്ള രണ്ടാം പകുതിയും തരക്കേടില്ലാത്ത ക്ലൈമാക്‌സും ചേരുമ്പോൾ ലവകുശ ഒരു ശരാശരി എന്റർടൈനർ ആകുന്നു .

credits : Abhilash Marar

75%
Awesome
  • Neram Rating