South India’s Leading Actors Suriya and Jyothika Came to Meet Kayamkulam Kochunni – Nivin Pauly

 

Kayamkulam Kochunni is an upcoming Malayalam Movie with an Indian biographical crime drama genre written by Bobby Sanjay and directed by Rosshan Andrrews. It is based on the life of Kochunni, a famed highwayman based in Kayamkulam in early 19th century.

നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ അപ്രതീക്ഷിതമായി രണ്ട് അതിഥികൾ എത്തി.

മറ്റാരുമല്ല, തമിഴകത്തെ താരദമ്പതികളായ സുര്യയും ഭാര്യ ജ്യോതികയും താരപരിവേഷങ്ങളില്ലാതെയാണ് സിനിമാ സെറ്റിലെത്തിയത്.

കേരള- കർണാടക അതിർത്തിയായ കാസർഗോഡുള്ള രാമാടി എന്ന ചെറുഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം. ആശംസകൾ അർപ്പിക്കുന്നതിനോടൊപ്പം കേക്ക് മുറിച്ച് ലൊക്കേഷനിൽ ഏറെ നേരം ചിലവഴിച്ചാണ് ഇവർ യാത്ര തിരിച്ചത്.

സ്‌കൂൾ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി – സഞ്ജയ്‌യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ നിവൻ പോളിയുടെ കിടിലൻ ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു.

പറ്റെവെട്ടിയ മുടിയും പിരിച്ച കൊമ്പൻ മീശയും കഴുത്തിലും കൈയിലും ചരടുകളും തോളിൽ തോക്കും തിരകളും അരയിൽ വീതിയേറിയ ബൽറ്റും അണിഞ്ഞ് നിൽക്കുന്ന ‘കൊച്ചുണ്ണിക്ക്’ വൻ വരവേൽപ്പാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭിച്ചത്. ചിത്രത്തിൽ നിവിന്റെ നായികയായി എത്തുന്നത് അമലാ പോളാണ്.

ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാൻഡി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുന:സൃഷ്‌ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും.

രംഗ് ദേ ബസന്തി, ഭാഗ് മിൽഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പൻ പ്രോജക്ടുകൾ ക്യാമറയിൽ പകർത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകൻ. ഏഴോളം ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫേഴ്സിനെയാണ് കൊണ്ടുവരിക. സ്റ്റോറി ബോർഡുകൾക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങൾ ഒരുക്കിയതിന് ശേഷം ഷോട്ടുകൾ പ്ലാൻ ചെയ്യുന്ന ‘പ്രീവിസ്’ ശൈലിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.

Comments