Captain Malayalam Movie Neram Review | Jayasurya | Anu Sithara

മലയാള സിനിമ കണ്ടത്തില്‍ വെച്ചു ഏറ്റവും മികച്ച ബയോപിക് മൂവി തന്നെ ക്യാപ്റ്റന്‍

വി. പി സത്യന്.. ഇന്ത്യന് ഫുട്ബോളിന്റെ അണ്സങ് ഹീറോ.. പുല്മൈതാനത്ത് ആ ആരവം നിലച്ചിട്ട് ഒരു വ്യാഴവട്ടക്കാലം. കണ്ണൂര് ജില്ലയിലെ മേക്കുന്നത്ത് നിന്നും ഇന്ത്യന് ഫുട്‌ബോളിന്റെ നെറുകയില് എത്തിയ പ്രതിഭ. കാലവും ചരിത്രവും വേഗത്തില് മറന്നു തുടങ്ങിയ സത്യന്റെ കഥ. ഇന്ത്യന് ഫുട്‌ബോള് ഫെഡറേഷന്റെ 95-ലെ മികച്ച പ്ലേയര് ആയിരുന്ന, ഇന്ത്യന് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്. ഇന്നും കേരള പൊലീസ് ടീമിന്റെ എക്കാലത്തെയും മികച്ച കളിക്കാരന് അദ്ദേഹം തന്നെയാണ്.

ലക്കി സ്റ്റാര് ക്ലബ്ബിലൂടെ പുല്മൈതാനത്ത് ആരവം തീര്ത്തു തുടങ്ങിയ വി പി സത്യന് തൊട്ടടുത്ത വര്ഷം തന്നെ കേളീമികവിനാല് പൊലീസ് ടീമിലെത്തി. 1985-ല് സാഫ് ഗെയിംസ്വേദിയില് അപ്രതീക്ഷിതമായി അന്ന് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന ആ മനുഷ്യന് ഡിഫന്ഡര് ആയി ബൂട്ടണിഞ്ഞു. പിറ്റേ വര്ഷം നെഹ്‌റു കപ്പ് അക്ഷരാര്ത്ഥത്തില് വി പി സത്യന് എന്ന പ്രതിഭാധനനായ ഇന്ത്യന് ഫുട്‌ബോളിന്റെ ഉരുക്ക് ഭിത്തിയുടെ ഉയര്ച്ചയുടെ വര്ഷമായിരുന്നു. ഇന്ത്യന് ടീം ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന റാങ്കിംഗ് ആയ 99 ല-എത്തിയത്സത്യന്റെ നായകത്വത്തിലായിരുന്നു. നെഹ്റു കപ്പിലും സത്യന് ഇന്ത്യയ്ക്കായി വിജയ ചരിതം രചിച്ചു. കേരളാ ഫുട്‌ബോളിന്റെ സുവര്ണകാലമായിരുന്നു സത്യന് നയിച്ച പോലീസ് ടീമിന്റെ കാലം. 90, 91 വര്ഷങ്ങളില് ഈ ടീം ഫെഡറേഷന് കപ്പു നേടി. സത്യന് നയിച്ച കേരളാ ടീം 92-ല് സന്തോഷ് ട്രോഫിയും നേടി. 93-ല് സന്തോഷ് ട്രോഫി നേടിയ ടീമിലും സത്യനായിരുന്നു നെടുംതൂണ്.അമ്പരപ്പിക്കുന്ന വേഗതയും ടാക്ലിങ് പാടവവും കൊണ്ട് മൈതാനം നിറഞ്ഞ ഈ മനുഷ്യനെ ഇന്ത്യന് ഫുട്‌ബോള് ആദരിച്ചത് അഞ്ച് വര്ഷങ്ങള്ക്കപ്പുറം നീലപ്പടയുടെ കപ്പിത്താന് ആക്കികൊണ്ടായിരുന്നു.

സാഫ് ഗെയിംസില് സുവര്ണ മെഡല് ഭാരതത്തിന് നേടിക്കൊടുത്ത ക്യാപ്റ്റന് വി പി സത്യന് ഇതിനിടയില് കേരള ടീമിന് സന്തോഷ് ട്രോഫിയും നേടിക്കൊടുത്തു.ഇതേ കാലയളവില് കേരള പോലീസ് രണ്ട് തവണ ഫെഡറേഷന് കപ്പുയര്ത്തുമ്പോഴും കപ്പിത്താനായി സത്യന് ഉണ്ടായിരുന്നു. മോഹന് ബഗാനും മുഹമ്മദെന് സ്‌പോര്ട്‌സ് ക്ലബിനും അക്കാലത്തെ തുറുപ്പ് ചീട്ടായിരുന്ന സത്യന് പിന്നീട് ഇന്ത്യന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് വരെ ആയെങ്കിലും കാലംഅയാള്ക്ക് കാത്തുവെച്ചത് മറ്റൊന്നായിരുന്നു. 2006 ജൂലൈ 28ന് ട്രെയിനിന് മുന്പില് ജീവിതം അവസാനിപ്പിക്കുമ്പോഴേക്കും അയാള് ബാക്കിയാക്കിയത് കളിക്കളത്തിലെ നിലക്കാത്ത ആരവങ്ങള് മാത്രമായിരുന്നു.

ഇന്ത്യന് ഫുട്‌ബോളിന്റെ നഷ്ടവസന്തം വി.പി സത്യന്റെ ജീവിതകഥ സിനിമയായിത്തീരുമ്പോള് തീര്ച്ചയായും അത് പ്രതീക്ഷകളെ ഉണര്ത്തും. പ്രജീഷ് സെന് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന മലയാളത്തിലെ ആദ്യ സ്‌പോര്ട്‌സ് ബയോപിക് ആയ ക്യാപ്റ്റനില് ജയസൂര്യയാണ് നായകനാവുന്നത്. വി.പി. സത്യന്റെ ബാല്യം മുതല് മരണം വരെയുള്ള ഏതാനും വര്ഷത്തെ ജീവിതമാണ് സംവിധായകന് വരച്ചുകാട്ടുന്നത്. അവസാന നാളുകളില് ഒരു റെയില്വേ സ്റ്റേഷനിലിരിക്കുന്ന സത്യനിലൂടെ, അദ്ദേഹം ആത്മഹത്യയിലേയ്ക്ക് എങ്ങനെ എത്തിച്ചേര്ന്നു എന്ന് ചിത്രം വിവരിക്കുന്നു. ഒരു കളിക്കാരന്റെ കായിക ജീവിതത്തോടൊപ്പം, അയാളുടെ വൈകാരിക വശങ്ങളും ചിത്രം തീവ്രമായ ഭാഷയില് ആലേഖനം ചെയ്തിരിക്കുന്നു.ആദ്യ പകുതിയില് വി പി സത്യന്റെ ജീവിതത്തിലെ വിവിധ കാലങ്ങളാണ് പശ്ചാത്തലമാകുന്നത്. പത്തൊന്പതാം വയസ്സുമുതലുള്ളസത്യന്റെ കായികരംഗത്തെ നേട്ടങ്ങള്, വിവാഹം, തുടങ്ങിയ വിഷയങ്ങളും ചിത്രത്തിന്റെ തുടക്കത്തില് ഉള്ക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്. സാധാരണ കുടുംബത്തില് ജനിച്ച് വളര്ന്ന സത്യന് ബാല്യം മുതല് കാല്പ്പന്തുകളിയോട് ഉണ്ടായിരുന്ന അഭിനിവേശവും, പ്രതിബന്ധങ്ങളും, അതിജീവനവും ചിത്രത്തിന്റെ ആദ്യഭാഗങ്ങളില് കാണാവുന്നതാണ്.

കേരള പൊലീസിന്റെ ഫുട്‌ബോള് ടീമിലേക്ക്, നാട്ടിന്പുറത്തുകാരനായ വി പി സത്യന് എത്തിച്ചേരുന്നതും രാജ്യത്തിന് അഭിമാനതാരമായി വളരുന്നുതുമെല്ലാം സത്യന്റെ ജീവിതത്തോട് സത്യസന്ധത പുലര്ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാം പകുതി ഏറെ സംഘര്ഷഭരിതവും ഹൃദയസ്പര്ശിയുമാണ്. കടഘ വരുന്നതിനു മുന്നേയുള്ള കേരളത്തിന്റെ ഫുട്‌ബോള് മനസ്സിലെ സന്തോഷ് ട്രോഫി കാലഘട്ടവും, ജനങ്ങള്ക്ക് കളിയോടുള്ള ആവേശവുംവി പി സത്യന്റെ ജീവിതത്തിനൊപ്പം വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. അക്കാലത്തെ കേരള പൊലീസിന്റെ രാഷ്ട്രീയവും ഒരു സാധാരണക്കാരന് ടീം ഇന്ത്യയുടെ നായകനായി വരുമ്പോഴുള്ള ആവേശങ്ങളും ആരവങ്ങളുമെല്ലാം ചിത്രത്തില് പ്രതിഫലിക്കുന്നുണ്ട്.കഥാസന്ദര്ഭങ്ങളോട് ചേരുന്ന വേഗതയില്ത്തന്നെയാണ് ചിത്രത്തിന്റെ സഞ്ചാരം. സത്യന്റെ കായികനേട്ടങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മാത്രമല്ല, കുടുംബ ബന്ധങ്ങള്ക്കും വ്യക്തിജീവിതത്തിനും ചിത്രം അര്ഹമായ പ്രാധാന്യം നല്കുന്നുണ്ട്. എങ്കില്ത്തന്നെയും ഒരു സ്‌പോര്ട്‌സ് ബയോപിക് എന്ന നിലയില് ചിത്രത്തില് ചില ന്യൂനതകള് പ്രകടമാണ്.

ഫുട്‌ബോള് കളിയിലും അനുബന്ധ രംഗങ്ങളിലും വേണ്ടത്ര ആവേശം പ്രതിഫലിച്ചിരുന്നില്ല. സത്യന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള് പ്രത്യേക ഓര്ഡറുകളില് കാണിക്കുമ്പോല് ചിലര്ക്കെങ്കിലും കാഴ്ചകള് ഇടമുറിഞ്ഞേക്കാം.വാണിജ്യസിനിമകളുടെ ലക്ഷ്യങ്ങളില് മാത്രം കണ്ണുനട്ടിരിക്കാതെ ഒരു ബയോഗ്രഫിയെ അതിന്റെ ആത്മാവ് തെല്ലും ചോര്ന്നുപോകാതെ അവതരിപ്പിക്കുന്നതില് സംവിധായകന് വിജയം വരിച്ചിട്ടുണ്ട്. ഒരു ബയോഗ്രഫി എന്ന നിലയില് ചിത്രത്തിലെ സംഭാഷണത്തിന് പ്രാധാന്യം കൂടുതലാണ്. അളന്നുമുറിച്ചതും, കൃത്രിമത്വം കലരാത്തതുമായ സംഭാഷണരംഗങ്ങളിലൂടെ സംവിധായകന് തന്റെ ദൗത്യം നിറവേറ്റി. ഹാസ്യ രംഗങ്ങളോ, അതിനായുള്ള ശ്രമങ്ങളോ ഇല്ലാതെ, ചിത്രം പൂര്ത്തീകരിച്ചിട്ടുണ്ട്. 1999-ല് കാഠ്മണ്ഡുവില്നടന്ന ഗെയിംസ്, 1992-ലെ സന്തോഷ് ട്രോഫി ഫുട്‌ബോള് തുടങ്ങിയവ ചിത്രത്തില് കാണാവുന്നതാണ്.ശാരീരിക ഫിറ്റ്‌നസിനോളം തന്നെ കളിക്കാരുടെ മാനസിക ഫിറ്റ്‌നസിനും പ്രാധാന്യം നല്കേണ്ടതിന്റെ നേട്ടങ്ങളേക്കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ട്.

മാനസിക പിരിമുറുക്കത്തിന് അടിപ്പെട്ട ഒരുവന് അനുഭവിക്കുന്ന സംഘര്ഷാവസ്ഥകള് സംവിധായകന് അതേപടി വിവരിച്ചിട്ടുണ്ട്. പ്രതികൂലസാഹചര്യങ്ങളില് കുടുംബവും, സൗഹൃദങ്ങളും കൈത്താങ്ങാവുന്നതും ചിത്രം ദൃഷ്ടാന്തീകരിച്ചിരിക്കുന്നു. തിക്താനുഭവങ്ങളുടെയും, അവഗണനകളുടെയും നൊമ്പരങ്ങളുടെയും വിളനിലങ്ങളില് പ്രത്യാശയുടെയും പ്രചോദനത്തിന്റെയും വിത്തുപാകിയ ഒരു സാധാരണക്കാരന്റെ, പിതാവിന്റെ, ഭര്ത്താവിന്റെകഥകൂടിയാണ് ക്യാപ്റ്റന്.വി.പി. സത്യനായുള്ള ജയസൂര്യയുടെ പകര്ന്നാട്ടം വിസ്മയാവഹമായിരുന്നു. വിവിധ കാലഘട്ടത്തിലായി കഥ പറയുന്ന സിനിമയില് ജയസൂര്യ മൂന്ന് വ്യത്യസ്ത ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തെ പൂര്ണ്ണമായും ഉള്ക്കൊണ്ടുകൊണ്ട്, സത്യന്റെ മാനസിക സംഘര്ഷങ്ങളും വിഷാദരോഗത്തിന് അടിമയായപ്പോഴുള്ള അവസ്ഥകളുമെല്ലാം കറയറ്റ രീതിയില് പ്രതിഫലിപ്പിച്ചിട്ടുണ്ട്. ജയസൂര്യയെ സംബന്ധിച്ചിടത്തോളം, ഒരിടവേളയ്ക്ക് ശേഷമുള്ള അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. പലപ്പോഴും അമിതാഭിനയത്തിനേയും പക്വതയില്ലാത്ത പ്രകടനങ്ങളുടേയും ഉദാഹരണമായി മാറുന്ന അനു സിത്താര, ക്യാപ്റ്റനില് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. തലൈവാസല് വിജയ്, രഞ്ജി പണിക്കര്, നിര്മല് പാലാഴി, സിദ്ദിഖ്, അദ്വൈത്, സൈജു കുറുപ്പ്, ദീപക് പറമ്പോല്, ലക്ഷ്മി ശര്മ്മ, ജനാര്ദ്ദനന്തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ പൂര്ണ്ണമാക്കിയിട്ടുണ്ട്. സൂപ്പര് താരത്തിന്റെ സാന്നിധ്യവും,പ്രചോദനാത്മകമായ വാക്കുകളും ശ്രദ്ധേയമാണ്.

സിദ്ധീഖിന്റെ സംവിധാന സഹായിയായിരുന്ന പ്രജേഷിന്റെ ആഖ്യാനത്തിലെ മിതത്വം എടുത്തുപറയേണ്ടതാണ്. പൊതുവേ ഇത്തരം ചിത്രങ്ങളില് ഇമോഷണല് രംഗങ്ങള് വിരസതയുടെ അനുഭവങ്ങള് സമ്മാനിക്കുമ്പോള് ക്യാപ്റ്റനില് പ്രേക്ഷകര്ക്ക് അതേപടി അനുഭവപ്പെടുന്നു. ചിത്രവുമായി ഇഴചേരും വിധത്തില് ഗോപി സുന്ദര് സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. റോബി വര്ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണം, ബിജിത് ബാലയുടെ എഡിറ്റിംഗ് എന്നിവ പ്രശംസയര്ഹിക്കുന്നു.ഒരു ബയോപിക് എന്ന നിലയില്, അതിന്റെ ആത്മാവ് തെല്ലും ചോര്ന്നുപോകാതെ എല്ലാത്തരം പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്ന വിധത്തില് ചിത്രമൊരുക്കുവാന് സംവിധായകനു സാധിച്ചു എന്നതാണ് ക്യാപ്റ്റന്റെ ഏറ്റവും വലിയ നേട്ടം. തീയറ്റര് വിട്ടിറങ്ങിയാലും സത്യന് നമ്മുടെ മനസ്സില്ഒരു തീരാത്ത നൊമ്പരമായി അവശേഷിക്കും. സത്യനെ മറന്നവര്ക്കും ഇക്കാലമത്രയും അവഗണിച്ചവര്ക്കും ക്യാപ്റ്റന് ഒരു മറുപടിയായിത്തീരട്ടെ..!

4

Review By : Anonymous

80%
Awesome
  • Neram Rating