Biju Sopanam(Uppum Mulakum Fame) Mashup Song | Aal Ayaal Thara Venam

Biju Sopanam(Uppum Mulakum Fame) Mashup Song | Aal Ayaal Thara Venam

ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ ഉപ്പും മുളകിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ബിജു സോപാനം പാടി അഭിനയിച്ച പാട്ട് തരംഗം സൃഷ്ടിക്കുന്നു.

മലയാളികൾ പാടിപ്പഴകിയ ‘ആലായാൽ തറ വേണം’ എന്ന ഗാനം ജസ്റ്റിൻ ബീബറിന്റെ കോൾഡ് വാട്ടർ എന്ന ഗാനവുമായി സംയോജിപ്പിച്ച് രൂപം കൊടുത്ത ഈ പുതിയ മാഷപ്പ് പുറത്തിറങ്ങി ഇതിനോടകം കണ്ടത് ആയിരക്കണക്കിന് ആളുകളാണ്.

കോൾഡ് വാട്ടർ പാടിയിരിക്കുന്നത് ഗായിക വീണ ഹരിദാസാണ്. സിട്രസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരവിന്ദ് കുറുപ്പും പ്രവീൺ എം കുമാറും ചേർന്നൊരുക്കിയതാണ് ഗാനം.