Life of a Cinemamohi |Featured

We are presenting before you the story of a guy among you who achieved his dreams with his hard work.

നിങ്ങൾ സിനിമ സ്വപ്നം കണ്ടു നടക്കുന്നവരാണോ? നിങ്ങൾ അറിഞ്ഞിരിക്കണം മനോജ്‌ വർഗീസ് പാറേക്കാട്ടിലിന്റെ കഥ 
ചെറുപ്പത്തിൽ കൊണ്ട് നടന്ന സ്വപ്നങ്ങൾ പലതും വഴിയിൽ വെച്ച് ഉപേക്ഷിച്ച് കിട്ടിയ ജോലിക്ക് പിറകെ പോയി ഹൃദയത്തോട് കള്ളം പറഞ്ഞ് തലച്ചോറിനെ തൃപ്തിപ്പെടുത്തുന്ന തലമുറയുടെ നാട്ടിൽ…ഇന്നത്തെ യുവാക്കളുടെ സ്വപ്നജോലികളിൽ ഒന്നായ ബാങ്ക് ജോലി കളഞ്ഞു സിനിമക്ക് പിന്നാലെ പോയ ഈ അങ്കമാലിക്കാരന്റെ കഥ സ്കൂൾ കാലഘട്ടത്തിൽ ലാലേട്ടന്റെയും മമ്മൂക്കയുടെയും ക്ലാസ്സിക്‌ പടങ്ങളും മാസ്സ് പടങ്ങളും ഇഷ്ടപ്പെട്ടു തുടങ്ങിയ മനോജ് വർഗീസ് എന്ന പയ്യന് സിനിമ തലയിൽ കയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ… എല്ലാ കുട്ടികളുടെ മനസിലും മുളക്കുന്ന സിനിമ നടൻ ആവണം എന്ന സാധാരണ ആഗ്രഹം മാത്രമല്ല മനോജിന്റേതെന്ന് കൂട്ടുകാർക്ക് മനസിലായത്.. മിക്ക വെള്ളിഴാചകളിലും മനോജിനെ ക്ലാസ്സിൽ കാണാതിരുന്നപ്പോഴായിരുന്നു… സ്കൂളിൽ നാടകങ്ങളും ബൈബിൾ ദൃശ്യവതരണങ്ങളിലും പങ്കെടുത്ത് തന്നിലെ നടനും സംവിധായകനും അടിത്തറ പാകിയ ബാലൻ.. സിനിമ സിനിമ എന്ന മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ടേ ഇരുന്നു 
യുവാവായപ്പോൾ ഫോട്ടോഗ്രാഫിയുടെ വഴിയിലേക്ക് തിരിഞ്ഞപ്പോൾ ചിലരെങ്കിലും പറഞ്ഞു ഇവൻ സിനിമ മറന്നുവെന്ന് തോന്നുന്നെന്ന്… എന്നാൽ ഫോട്ടോഗ്രാഫി ചെയ്യുമ്പോഴും മനസ്സിൽ സിനിമ മാത്രം ആയിരുന്നു മനോജ്‌ വർഗീസും തന്റെ ഹൃദയവും തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നത്… 


സിനിമക്ക് പിന്നാലെ നടന്ന് യുവത്വം പാഴാക്കുന്നവർ ആദ്യമായി കണ്ടു പഠിക്കേണ്ടത്… ഫോട്ടോഗ്രാഫിക്കിടയിലും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും കോയമ്പത്തൂർ മഹാരാജാസ് കോളേജിൽ നിന്ന് MBA യും അദ്ദേഹം സ്വന്തമാക്കിയിരുന്നു… 
പ്രൊഫഷനും പാഷനും രണ്ടും ഹാർഡ് വർക്ക്‌ കൊണ്ട് മുന്നോട്ട് നയിച്ചത് കൊണ്ട് അങ്കമാലി IDBI ബാങ്കിൽ കോൺട്രാക്ട് ബേസിൽ ജോലി കിട്ടി… 


അവിടെ പിടിച്ചു നിന്ന് സെറ്റിൽ ആവാമെന്ന് വിചാരിക്കാതെ പിന്നെയും സിനിമയെന്ന പാഷൻ നെഞ്ചോട് ചേർത്ത് പിടിക്കാൻ ആണ് ആ ചെറുപ്പക്കാരൻ തീരുമാനിച്ചത് 
ബാങ്കിന്റെ പടി ഇറങ്ങി കൊച്ചിയിലുള്ള ഡയറക്ടർ സിബി മലയിലിന്റെ നിയോ ഫിലിം സ്കൂളിന്റെ പടി കയറാൻ ആയിരുന്നു മനോജ്‌ വർഗീസ് തീരുമാനിച്ചത്. പലരും എടുക്കാൻ മടിക്കുന്ന റിസ്ക് കൂളായി എടുത്ത് കൊച്ചിയിലെ നിയോ സ്കൂളിൽ നിന്ന് മനോജ്‌ പുറത്തിറങ്ങിയത് തഴക്കവും പഴക്കവും ചെന്ന സിനിമാ ടെക്‌നിഷ്യനും നടനും ആയിട്ടായിരുന്നു.. 


നിങ്ങൾ കരുതുന്നുണ്ടാകാം വെറും ഫിലിം സ്കൂളിൽ പഠിച്ചത് കൊണ്ട് മാത്രം ഒരാൾക്ക് എങ്ങനെ തഴക്കവും പഴക്കവും വരുമെന്ന് 
ഞാനും നിങ്ങളും കണ്ട് അത്ഭുതപ്പെട്ട FM ദി ഫേസ്ലെസ്സ് മാൻ എന്ന ഷോർട് ഫിലിം മനോജ്‌ വർഗീസ് പാറേക്കാട്ടിലിന്റെ ആദ്യത്തെ വർക്ക്‌ ആയിരുന്നു എന്ന് പറഞ്ഞാൽ അവിശ്വസനീയമാണ്.. ഇരുത്തഞ്ചോളം അവാർഡുകൾ നാഷണൽ, സ്റ്റേറ്റ് ലെവലിൽ നേടിയ ആ അത്ഭുതം സൃഷ്ടിച്ച ഡയറക്ടറേ അഭിനന്ദിക്കാൻ മുന്നിൽ നിന്നവരിൽ കമലും സിബി മലയിലും ഒക്കെ ഉണ്ടായിരുന്നു… ഏഷ്യാനെറ്റിന്റെ മികച്ച സംവിധായകനുള്ള അവാർഡും ജയ് ഹിന്ദിന്റെ മികച്ച രണ്ടാമത്തെ ഷോർട് ഫിലിമിനുള്ള അവാർഡും അടക്കം ബാംഗ്ലൂർ,മുംബൈ ഫ്രെയിം ഫിലിം ഫെസ്റ്റിവലുകളിൽ പ്രശംസകൾ വാരിക്കൂട്ടിയ ഫേസ്ലെസ്സ് മാൻ ഒരു കൾട്ടായി മാറി… 
സിനിമകളും ഷോർട്ട്ഫിലിമുകളും ഫോള്ളോ ചെയ്യുന്നവർക്കറിയാം മുഖം കാണിക്കാതെ കയ്യുടെയും കാലുകളുടെയും ചലനം കൊണ്ട് മാത്രം എടുത്ത ഫേസ്ലെസ്സ് മാന്റെ റേഞ്ച്.. അതിന്റെ മുഴുവൻ ക്രെഡിറ്റും മനോജെന്ന ക്രാഫ്റ്റ്മാന് മാത്രം അവകാശപ്പെട്ടതായിരുന്നു. ഫോട്ടോഗ്രാഫി ഫീൽഡിൽ ഒരുമിച്ചുണ്ടായിരുന്ന ബിനു എന്ന കൂട്ടുകാരൻ ഒരു സിനിമ ചെയ്യുമ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ആയി മനോജിനെ ആയിരുന്നു ആദ്യം വിളിച്ചത്.. അദ്ദേഹത്തിന് സിനിമയോടുള്ള പാഷൻ മറ്റാരേക്കാളും പഴയ ഫോട്ടോഗ്രാഫർ സുഹൃത്തിനു അറിയാമായിരുന്നു 


‘ഇതിഹാസ’എന്ന സൈലന്റ് ആയി വന്നു ഹിറ്റടിച്ച സിനിമയുടെ ഡയറക്ടർ ബിനുവും അസിസ്റ്റന്റ് ഡയറക്ടർ മനോജും ആയിരുന്നു.. ഇതിഹാസയിൽ നാമെല്ലാവരും ഓർത്തിരിക്കുന്ന സ്ത്രൈണത നിറഞ്ഞ സെയിൽസ് മാന്റെ വേഷം ചെയ്ത് ഗംഭീരമാക്കി നടൻ എന്ന നിലയിലും അദ്ദേഹം മലയാള സിനിമയിൽ കാലെടുത്തു വെച്ചു 
ആദ്യം സിനിമാ മോഹം… പിന്നീട് ജോലി.. വീണ്ടും സിനിമാ പഠനം.. ഷോർട്ട് ഫിലിം ഡയറക്ടർ… അവസാനം മുഖ്യധാരാ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ.. അയാൾ അയാളെ തന്നെ സ്ഫുടം ചെയ്തെടുക്കുക ആയിരുന്നു… 


യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്ത ഒരാൾക്ക് സിനിമയിൽ എങ്ങനെ എത്താമെന്നുള്ള ഏറ്റവും സിമ്പിൾ ആയ വഴി .. പക്ഷേ അതിന് എത്രത്തോളം കഷ്ടപ്പാടുണ്ടെന്ന് ഇറങ്ങിത്തിരിച്ചവർക്കെ..മനസിലാകൂ…ആദ്യമായി ബിഗ് സ്‌ക്രീനിൽ മനോജ്‌ വർഗീസ് എന്ന പേര് വരാൻ ഇത്രയും കഷ്ടപ്പെട്ടു…. അസിസ്റ്റന്റ് സംവിധയകൻ എന്നത് സിനിമയിൽ വലിയ കാര്യമൊന്നുമല്ല… സംവിധായകൻ ആകുക എന്ന ലക്ഷ്യം ഉള്ളിൽ കിടന്ന് തിളച്ചു കൊണ്ടേ ഇരുന്നു 
ഇതിഹാസക്ക് ശേഷം ചെയ്ത ഒരു ഷോർട്ട് ഫിലിം കൊണ്ട് താൻ ആദ്യം ചെയ്ത ഫിലിം ഒരു ഭാഗ്യ വർക്കല്ലെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് പറ്റി.. 
ഓട്ടിസത്തെപ്പറ്റി എടുത്ത “അഗാപ്പെ” എന്ന ഷോർട്ട് ഫിലിം വീണ്ടും അവാർഡുകൾ വാരിക്കൂട്ടിയതോടെ മനോജ്‌ വർഗീസ് ബ്രില്യൻസ് ഉള്ള ആളെണെന്ന് ഇന്ടസ്ട്രിക്ക് മനസിലായി ജയ് ഹിന്ദ് ടീവിയുടെ മികച്ച ക്യാമറമാനുള്ള അവാർഡും കാർണിവൽ ഫിലിംസിന്റെ അവാർഡുമൊക്കെ നേടി അഗാപ്പെ ശ്രദ്ധിക്കപ്പെട്ടു.. 
ഫേസ്ലെസ്സ് മാൻ, ഇതിഹാസ, അഗാപ്പെ അങ്ങനെ കൈവച്ച ഫിലിം എല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ പരസ്യങ്ങൾ ചെയ്യാൻ ഓഫറുകൾ കിട്ടി.. 


ലിജോ ജോസ് പെല്ലിശ്ശേരി എന്ന കേരളത്തിലെ എണ്ണപ്പെട്ട സംവിധായകൻ പുതുമുഖങ്ങളെ വെച്ച് അങ്കമാലി ഡയറീസ് എന്ന പടം ചെയ്ത് ഹിറ്റാക്കിയത് വലിയ അത്ഭുതമുള്ള കാര്യമൊന്നുമല്ല.. ചെമ്പൻ വിനോദിന്റെ സ്ക്രിപ്റ്റ്.. അവരുടെ പ്രൊഡക്ഷൻ.. 
എന്നാൽ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ ഒരു പുതുമുഖ ഡയറക്ടർ പുതുമുഖങ്ങളെ വെച്ച് സിനിമ എടുക്കുക എന്നത് മലയാള സിനിമയിൽ ആദ്യത്തെ സംരംഭം ആയിരുന്നു.. 
ഏതാണാ.. പടം ആരാണാ സംവിധായകൻ… 
“ക്യൂബൻ കോളനി” എന്ന മനോജ്‌ വർഗീസ് പാറേക്കാട്ടിലിന്റെ സിനിമയായിരുന്നു അത്.. 
ഫിഫ വേൾഡ് കപ്പിന്റെയും മഴയുടെയും ഇടയിൽ തിയേറ്ററിൽ നല്ല അഭിപ്രായം കിട്ടിയിട്ടും നിർഭാഗ്യമാവശാൽ റണ്ണിംഗ് കുറഞ്ഞ സിനിമയുടെ ക്വാളിറ്റിയിൽ ആർക്കും എതിർ അഭിപ്രായം ഇല്ലായിരുന്നു.. മാത്രമല്ല ക്യൂബൻ കോളനി കണ്ടവർക്ക് മറക്കാൻ കഴിയാത്ത ‘അനിൽ’ എന്ന വളരെ പ്രാധാന്യമുള്ള റോൾ തീർത്തും വ്യത്യസ്തമായി ചെയ്ത്.. നടനെന്ന നിലയിലും പാദമുദ്ര പതിപ്പിക്കാൻ മനോജ്‌ വർഗീസിന് കഴിഞ്ഞു..
മാത്രവുമല്ല സോഷ്യൽ മീഡിയയിൽ ഹിറ്റായ ക്യൂബൻ കോളനിയിലേ “അങ്കമാലി മാങ്ങാക്കറി” എന്ന് തുടങ്ങിയ ഗാനം രചിച്ചത് മനോജായിരുന്നു.. പാട്ടിനു കിട്ടിയ സ്വീകാര്യത മനോജെന്ന ലിറിസിസ്റ്റിന് കിട്ടിയ അംഗീകാരം ആയിരുന്നു.. 
ക്യൂബൻ കോളനിയിലെ നാല് പാട്ടുകളിൽ മൂന്നെണ്ണവും മനോജിന്റെ തൂലികയിൽ വിരിഞ്ഞവ ആയിരുന്നു.. ബാക്കി ഒരു പാട്ട് ഹരിനാരായണനും ആയിരുന്നു 
Directed by Manoj Varghese parecattil എന്ന് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഒരു ഫ്ലാഷ് ബാക്ക് പോലെ അദ്ദേഹത്തിന്റെ മനസിൽ കടന്ന് പോയത് അനുഭവിച്ച കഷ്ടപ്പാടുകൾ ആയിരിക്കണം.. 


അങ്ങനെ മലയാള സിനിമക്ക് ഒരു കഴിവും ചങ്കൂറ്റവും ഉള്ള ഒരു സംവിധായകനെ ലഭിച്ചു  
ക്യൂബൻ കോളനിയിലൂടെ കഴിവുള്ള കുറച്ച് യൂത്തന്മാരെയും മലയാള സിനിമക്ക് ലഭിച്ചു… 
ഷൂട്ടിങ്ങിനിടയിൽ മനോജിന്റെ അപ്പൻ മരിച്ചു. മാനസികമായി തകർന്നു നിൽക്കുമ്പോഴും സിനിമ ചെയ്ത് തീർത്ത മനോജിനെ പോലെ പാഷൻ ഉള്ള ആളുകളെ ആണ് സിനിമക്ക് ആവശ്യം 
അച്ഛന് വേണ്ടി സെഞ്ച്വറി നേടിയ സച്ചിനെ പോലെ 
ഷോർട്ട് ഫിലിമിലും പരസ്യ ചിത്രീകരണത്തിനും കൂടെ ഉണ്ടായിരുന്ന ക്രൂവിനെ നില നിർത്തി നല്ല സൗഹൃദങ്ങളിലൂടെ നല്ല സിനിമ സൃഷ്ടിക്കാം എന്നൊരു സന്ദേശം ക്യൂബൻ കോളനി ടീം നൽകുന്നു മനോജ്‌ വർഗീസ് പാറേക്കാട്ടിലിന്റെതായി 2 പടങ്ങളാണ്‌ ഇനി വരാനുള്ളത് സ്കൂളിൽ സിനിമ സ്വപ്നം കണ്ടു നടന്ന പയ്യൻ അന്ന് താൻ സ്വപ്നം കണ്ടത് പോലെ സംവിധായകനും നടനും ആയി മാറിയിരിക്കുന്നു.. 
തന്റെ ഡ്രീം പ്രൊജക്റ്റിനെ പറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു.. 
 ലാലേട്ടനെയും നവാസുദ്ധീൻ സിദ്ധിഖിയെ ഒക്കെ വെച്ച് ഓസ്കാർ ലെവലിൽ ഒരു പടം ചെയ്യണം എന്നാണ് മനോജ്‌ വർഗീസിന്റെ ഡ്രീം അത് നടക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം.. 
സിനിമ സ്വപ്നങ്ങൾ കാണുന്നവന്റെതാണ്.. അത് യാഥാർഥ്യമാക്കാൻ കഷ്ടപ്പെട്ട് സിനിമയിൽ വന്ന് തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ ഒരൊറ്റ ഫിലിം കൊണ്ട് സാധിച്ചിട്ടുണ്ടെങ്കിൽ…. ഒന്നും അപ്രാപ്യം അല്ലെന്ന് മനോജ്‌ വർഗീസ് സ്വന്തം ജീവിതം കൊണ്ട് തെളിവ് തരുമ്പോൾ ഒരിക്കൽ ഇന്റർനാഷണൽ ലെവലിൽ നിൽക്കുന്ന തന്റെ സ്വപ്ന സിനിമ അദ്ദേഹം മലയാളത്തിനു വേണ്ടി സമ്മാനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. ആ പഴയ അസിസ്റ്റന്റ് ഡയറക്ടർ നിന്ന് തിരക്കഥാകൃത്തും സംവിധായകനും നടനും ലിറിസിസ്റ്റും നിർമ്മാതാവുമായി.. 
എല്ലാവരെയും പോലെ സിനിമയെപ്പറ്റി വെറും സ്വപ്നങ്ങൾ മാത്രം ഉള്ള MBA ക്കാരൻ പയ്യൻ തന്റെ ഭാവി തുലാസിൽ വെച്ച് കൊണ്ട് കടന്ന് ചെന്നത് പലതും നഷ്ടമാക്കിക്കൊണ്ടായിരുന്നു… 
സിനിമ സ്വപ്നം കാണുന്ന യുവ തലമുറ പേടിക്കേണ്ട പാടം .. നേടണമെങ്കിൽ നഷ്ടപ്പെടണം.. നിങ്ങളെ പലരും നിരുത്സാഹപ്പെടുത്തിയേക്കാം… ഹാർഡ് വർക്ക്‌ നെവർ ഫൈൽസ്.. എന്ന് മനോജ്‌ വർഗീസ് പാറേക്കാട്ടിലിനെ ചൂണ്ടി നമുക്ക് ധൈര്യമായി പറയാം..