It’s a proud moment for the south Indian Film Industry to achieve a 200 cr+ Movie in Mollywood from the great Actor Mohanlal and a creative Director Prithviraj.
ലൂസിഫർ തീർച്ചയായും കാണണമെന്ന് പറയാനുള്ള 10 കാരണങ്ങൾ ഇവയാണ്….
മലയാള സിനിമയിലെ കളക്ഷന് റെക്കോര്ഡുകളെല്ലാം തന്നെ തകർത്തെറിഞ്ഞ സിനിമയായിരുന്നു ലൂസിഫർ. 200 കോടി രൂപയിലധികം നേടിയ സിനിമ തെന്നിന്ത്യൻ സിനിമാലോകത്തിനു തന്നെ അഭിമാനമാണ്. വളരെ ചെറിയ ബജറ്റിൽ ഇത്ര വലിയ ഹിറ്റുകൾ ഉണ്ടാക്കുന്നത് മലയാള സിനിമയിൽ വലിയ നിക്ഷേപങ്ങൾ വരാൻ കാരണവുമാകും. ഒരു സിനിമ എന്ന ഒരു സൃഷ്ടി തന്നെയാണ് ലൂസിഫർ. നിങ്ങൾ എന്തുകൊണ്ട് ലൂസിഫർ കാണണം ?! 10 കാരണങ്ങൾ ഇതാ….
1) പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. സൂപ്പർതാരമായി ആദ്യമായാകും ഒരു നടൻ സംവിധായകന്റെ കുപ്പായമണിയുന്നത്.
2) മോഹൻലാൽ എന്ന നടൻ ഒരുപാട് കാലത്തിന് ശേഷം ചെയ്യുന്ന മാസ്സ് അവതാറിലുള്ള ഒരു കഥാപാത്രം.
3) വലിയ താരനിര അണിനിരക്കുന്ന സിനിമ. ചെറിയ വേഷങ്ങളിൽ പോലും എത്തിയിരിക്കുന്നത് മലയാളത്തിലെയും മറ്റു ഭാഷകളിലെയും പ്രമുഖ താരങ്ങളാണ്.
4) മഞ്ജു വാര്യർ, ടോവിനോ, ഇന്ദ്രജിത്ത് എന്നിവരുടെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന പ്രകടനങ്ങൾ.
5) മലയാളത്തിൽ സാങ്കേതികവിദ്യ ഏറ്റവും വലിയ തോതിൽ ഉപയോഗിച്ച ചിത്രം. പ്രേക്ഷകരുടെ കാഴ്ച്ചയുടെ അനുഭവം മികച്ചതാക്കാൻ വലിയ ചിലവ് വന്നിട്ടുപോലും പിന്നോട്ട് പോകാൻ നിർമ്മാതാക്കൾ തയ്യാറായില്ല.
6) മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ മികച്ച തിരക്കഥയും മാസ്സ് സംഭാഷണങ്ങളും.
7) വിവേക് ഒബ്‌റോയ് അവതരിപ്പിച്ച കിടിലൻ വില്ലൻ കഥാപാത്രം. നായകനെക്കാൾ കൂടുതൽ സ്ക്രീൻടൈമും സ്ക്രീൻ പ്രസൻസുമുള്ള നല്ല കിടുക്കാച്ചി വില്ലൻ.
ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും.
9) സുജിത്ത് വാസുദേവിന്റെ മികവാർന്ന ഫ്രെയിമുകൾ.
10) മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച സിനിമ. മലയാളത്തിലെ ആദ്യത്തെ 200 കോടി സിനിമ കൂടിയാണിത്.