Ramaleela Review
രാമനുണ്ണിയെ കേരളക്കരയാകെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇങ്ങനൊരു ചിത്രം സമ്മാനിച്ചതിന് അരുൺ ഗോപി എന്ന സംവിധായന് ഒരു ബിഗ് സല്ല്യൂട്ട്. ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെ സത്യസന്ധതയോടെ വരച്ചു കാട്ടാൻ സംവിധായകന് കഴിഞ്ഞു.ദിലീപിന്റെ സ്ഥിരം ക്ലീഷേ ചിത്രങ്ങളിൽ നിന്നും ശക്തമായ ഒരു കഥാപാത്രവും കഥാസാഹചര്യവുമായ് ആണ് ചിത്രം മുന്നേറുന്നത്. ത്രസ്സിപ്പിക്കുന്ന ആദ്യ പകുതിയും അതിലും മികച്ചു നിൽക്കുന്ന രണ്ടാം പകുതിയും. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ഉഗ്രൻ പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. എല്ലാതരം പ്രേക്ഷരേയും സംതൃപ്തിപ്പെടുത്തുന്ന നിലയിൽ തന്നെയാണ് ചിത്രം. BGMന് ഒരു പ്രത്യേക പങ്കുതന്നെ ചിത്രത്തിൽ ഉണ്ട്.
നല്ല തിരക്കഥയും, ചിത്രീകരണ ശൈലിയും, നല്ല ക്യാസ്റ്റിംഗും ചേർന്നുള്ള ഒരു നല്ല വിരുന്നാണ് രാമലീല. തീയറ്റിൽ ധൈര്യമായ്പോയി കാണാന്‍ പറ്റുന്ന ഒരു നല്ല ചിത്രം സമ്മാനിച്ച രാമലീല ടീമിന്
നന്ദി.
80% Awesome Political Thriller