Ramesh Pisharody Turning into a debut Director in Mollywood

രമേശ്‌ പിഷാരോടി ആദ്യമായ്  സംവിധായകനായ് മാറുന്നു.പഞ്ചവർണ്ണതത്ത എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. ജയറാമും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിലെ നായിക അനുശ്രീയാണ്. സപ്ത തരംഗ്   സിനിമാസ്  അവതരിപ്പിക്കുന്ന  ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്.  പാട്ടുകള്‍ക്ക്   പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിലെ  മൂന്നു ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം.  ജയചന്ദ്രനാണ്.   പശ്ചാത്തല സംഗീതം ശ്രീ  ഔസേപ്പച്ചനാണ്. ചിത്രത്തിലെ   ഒരു രസകരമായ  അവതരണ ഗാനം സമ്മാനിക്കുന്നത് നാദിര്‍ഷയാണ്. പിന്നണിയില്‍ പല അതുല്യ പ്രതിഭകളും മുന്നണിയില്‍ നമ്മുടെ പ്രിയതാരങ്ങളും കൂടെ കുറെ നവാഗതരും  ഈ ചിത്രത്തില്ലൂടെ ചുവടെടുത്തു വെക്കുന്നു.

നേരം എന്നും സിനിമയോടൊപ്പം