Mohanlal and Vijay movies coming face to face for this Diwali

Read the  News in [maxbutton id=”1″ url=”https://theneram.com/?p=666″ ] [maxbutton id=”2″ url=”https://theneram.com/?p=741&preview=true” ]

ബോക്സ്‌ ഓഫീസ് റെക്കോര്‍ഡ്‌ തകര്‍ക്കാനായി ഇളയദളപതി വിജയുടെ പുതിയ ചിത്രം മെര്‍സല്‍ പ്രദര്‍ശനത്തിനു ഒരുങ്ങുന്നു.മലയാളസിനിമാ പ്രേക്ഷകര്‍ക്കിടയില്‍ മറ്റ് അന്യഭാഷാ നട്ന്മാര്‍ക്കുള്ളതിനെക്കാള്‍ ജനപ്രീതിയും പിന്തുണയും വിജയ്ക്കുണ്ട് എന്നത് തന്നെ ഈ സിനിമക്കൊരു മുതല്‍ക്കൂട്ടാണ്.ഈ ദീപാവലിക്ക് പ്രദര്‍ശനത്തിനു ഒരുങ്ങുന്ന മെര്‍സല്‍ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെ വില്ലനുമായി ഏറ്റുമുട്ടേണ്ടിവരും .ഈ വര്ഷം മലയാളീ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ്‌ മോഹന്‍ലാലിന്‍റെ വില്ലന്‍.ഈ സിനിമയില്‍ ഒരു റിട്ടയേര്‍ഡ്‌ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹനലാല്‍ ഇതില്‍ വേഷമിടുന്നത്.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ സിനിമ ഒരു മുഴുനീള ക്രൈം ത്രില്ലെര്‍ ആയിരിക്കും.പ്രശസ്ത സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍റെ സംവിധാനത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.മലയാള സിനിമയില്‍ ബോക്സ്‌ ഓഫീസ് ഹിറ്റുകള്‍ ആയിട്ടുള്ള പല സിനിമകളും ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്.

വില്ലന്‍ ഒക്ടോബര്‍ 18നും മെര്‍സല്‍ 19നും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലീയാണ് മെര്‍സല്‍ന്‍റെ സംവിധായകന്‍. സാമന്ത രൂത്ത് പ്രഭു, കാജല്‍ അഗര്‍വാള്‍, നിത്യ മേനേന്‍, എസ്.ജെ സുര്യ, വടിവേലു എനിവരാണ് ഈ സിനിമയിലെ മറ്റ് അഭിനേതാക്കള്‍. വില്ലനില്‍ മോഹന്‍ലാലിനോടൊപ്പം വേഷമിടുന്ന മറ്റ് താരങ്ങളാണ് വിശാല്‍, ശ്രീകാന്ത്, രാശി ഖന്ന എന്നിവരാണ്‌. ഈ സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്‌ മഞ്ജു വാര്യരാണ്. വില്ലന്‍റെ ട്രൈലെര്‍ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.പ്രേകഷര്‍ പ്രതീക്ഷിക്കുന്നത് പോലെ തന്നെ ഈ ചിത്രം വന്‍ വിജയം ആയിരിക്കും എന്നാണ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുനത്.

ദീപാവലി റിലീസിന് ഒരുങ്ങുന ഈ രണ്ട് ചിത്രങ്ങളെയും വിലയിരുത്തുക എന്നത് പ്രേക്ഷകരെ സംബധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒന്നാണ്.

Comments