Chengazhi Nambiar – Get Ready to feel the Real Historic Cinema Experience

Get ready to experience the real historic cinema experience. The Crew is getting ready to provide you a real cinema experience.

മലയാള സിനിമയിൽ ഇന്നു വരെ ഇറങ്ങിയത്തിൽ ഏറ്റവും വ്യത്യസ്തവും ആകര്ഷകവുമായ ‘Character Intro’ പോസ്റ്ററുകൾ ചെങ്ങഴി നമ്പ്യാരുടേതാണ്.

പുതുമന പണിക്കർ, അരിങ്ങോട്ടൂർ അമ്പു, കില്ലേരി ചാപ്പൻ, മനയ്ക്കാട്ട് ഭദ്രൻ എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും ചിത്രത്തിന്റെ സ്റ്റോറി ബോർഡിൽ നിന്നും ഒരു ചിത്രവും മാത്രമാണ് ഇതുവരെ ‘ചെങ്ങഴി നമ്പ്യാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അണിയറയിൽ നിന്നും പ്രൊമോഷന്റെ ഭാഗമായി പുറത്തു വന്നത്. എന്നാൽ ഏതൊരു സിനിമാ സ്നേഹിയെയും ആവേശത്തിലാഴ്ത്തും വിധം മനോഹരവും പുതുമ നിറഞ്ഞതുമായിരുന്നു, അവയോരോന്നും.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ പുതുമന പണിക്കരെ അവതരിപ്പിക്കുന്നത് Tovino Thomas ആണ്. ഇപ്പോൾ പ്രേക്ഷകർ ഉറ്റു നോക്കുന്നത് ചെങ്ങഴി നമ്പ്യാർ എന്ന മുഖ്യ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്ററുകൾക്ക് വേണ്ടി ആണ്. നൂറു കോടിയോളം രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചെങ്ങഴി നമ്പ്യാരുടെ അമരക്കാരൻ, വിഷ്വൽ എഫക്ട്സ് മേഖലയിൽ വളരെ വർഷത്തെ പരിജ്ഞാനമുള്ള Sidhil Subramanian ആണ്.

ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് Sojan Elthuruth. രണ്ടാമൂഴം, കർണ്ണൻ, മാമാങ്കം എന്നീ ചിത്രങ്ങളോടൊപ്പം കൂട്ടി വായിക്കേണ്ട പേര് തന്നെയാണ് ചെങ്ങഴി നമ്പ്യാർ. കാത്തിരിക്കാം, മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൈ പിടിച്ചുയർത്താൻ പോകുന്ന ഒരു വിസ്മയ ചിത്രത്തിനായി, ചെങ്ങഴി നമ്പ്യാർക്കായി!!!