I’m not Nazriya – Nazriya Look alike Girl trending through Dubsmash

ഫഹദിന്റെയും നസ്രിയയുടേയും വിവാഹ ശേഷം നസ്രിയ സിനിമ ലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു.നസ്രിയയുടെ തിരിച്ചുവരവിനെ കുറിച്ചായിരുന്നു ഇക്കാലമത്രയും സകലര്‍ക്കും അറിയേണ്ടിയിരുന്നത്.

ഞാന്‍ നസ്രിയെ അല്ല എന്നു പറഞ്ഞു മടുത്തിരിക്കുകയാണ് ഈ താരം ഇപ്പോള്‍. നസ്രിയ അഭിയിച്ച രംഗങ്ങള്‍ ഡബ്ബ്‌സ്മാഷിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വര്‍ഷ ബോലമ്മയെയാണ് പലരും നസ്രിയയായി തെറ്റിദ്ധരിക്കുന്നത്. വര്‍ഷ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ നസ്രിയാനുഭവങ്ങള്‍ പങ്കിട്ടത്.

”നസ്രിയയാണോ എന്നുള്ള ആരാധകരുടെ ചോദ്യം ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എവിടെ പോയാലും ആളുകള്‍ ചോദിക്കും നസ്രിയ ആണോയെന്ന്. അപ്പോഴെല്ലാം ഞാന്‍ ഉള്ളില്‍ ചിരിക്കാറുണ്ട്. എന്നാല്‍ അഞ്ച് മിനിറ്റ് എന്നോട് സംസാരിച്ചാല്‍ ഞാന്‍ നസ്രിയ അല്ലെന്ന് എല്ലാവര്‍ക്കും മനസിലാകും”-വര്‍ഷ പറഞ്ഞു.

ഇപ്പോള്‍ ഈ അപരവേഷത്തില്‍ നിന്ന് രക്ഷപ്പെട്ട് നസ്രിയയെ പോലൊരു താരമാവാന്‍ ഒരുങ്ങുകയാണ് വര്‍ഷ. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണാണ് ചിത്രത്തിലെ നായകന്‍.