
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ അറുപത്തിയാറാം ജന്മദിനത്തില്‍ പ്രിഥ്വിരാജ് ആശംസകള്‍ അറിയിക്കുകയും ഇനിയും ഒരുമിച്ച് അഭിനയിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു.
മലയാള സിനിമ ലോകം മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു. മമ്മൂട്ടിയുടെ പുത്രനും പ്രശസ്ത നടനും ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആഷിക് അബു, മോഹൻലാൽ എന്നിവരും മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു.
വൺ വേ ടിക്കറ്റ്,20-20 , കേരള കഫേ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പം പ്രിഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. പോക്കിരി രാജയിലെ കഥാപാത്രങ്ങളിൽ അഭിനയിച്ചത് ഒരു വാണിജ്യ വിജയമായിരുന്നു.
മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറിനും പ്രിഥ്വിരാജ് നായകനായി എത്തിയ ആദം ജോണിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിയുടെ വിജയ ചിത്രമായ ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും ഒന്നിക്കൊന്നിക്കുന്നു എന്ന വാര്‍ത്തയും മമ്മൂട്ടി അറിയിച്ചു.
സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഷാജി പാടൂര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.അബ്രാഹാമിന്റെ സന്തതികള്‍ എന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഹനീഫ് അദേനിയുടെതാണ്
