Odiyan’s Viral Story – Kadha Vaayikkam

‘Odiyane Pranayicha Pennukutty’ is a short story which is now trending in social media. It is not known whether Mohanlal’s Odiyan has a direct link with this novel. എന്തായാലും ഇത് എഴുതിയ ആള്‍ക്ക് വായിക്കുന്ന എല്ലാവരും അഭിനന്ദങ്ങള്‍കൊണ്ട് മൂടുകയാണ്. മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ അനൌണ്‍സ് ചെയ്തത് മുതല്‍ പണ്ടുകാലത്തെ ഒടിയന്മാരെ കുറിച്ച് ഒരുപാട് കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. പക്ഷെ ഈ കഥകളൊക്കെ വായിക്കുന്നവര്‍ കാത്തിരിക്കുന്നത് ഒടിയന്‍ ചിത്രത്തിന്റെ റിലീസിനായി ആണ്. പക്ഷെ എന്നിരുന്നാലും ‘ഒടിയന്‍’ ഒരു ആക്ഷന്‍ ചിത്രമാകും, ഹൊറര്‍ ചിത്രം അല്ല, എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇനി കഥ വായിക്കാം:

“45 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം.

അന്ന് ഞാൻ പട്ടണത്തിൽ പഠിക്കുന്ന കാലം (17 വയസ് )ലീവിന് അച്ഛന്റെ നാട്ടിൽ വരുകയാണ് .
അച്ഛന്റെ നാട്ടിലേക്കു ആദ്യത്തെ വരവാണ് രാക്കിനിക്കാട് എന്ന ഗ്രാമം.

പേര് പോലെ തന്നെ കാടിനാൽ ചുറ്റപ്പെട്ട സ്ഥലം ആണ് രണ്ടു വഴി ആണ് അവിടേക്ക് ഉള്ളത് ഒന്ന് പുഴ കടന്നു മറ്റേതു കാടിനുള്ളിൽ കൂടി…

രാത്രി വൈകി ആണ് ഞങ്ങൾ രാക്കിനിയിൽ എത്തുന്നത്‌. വീട്ടിൽ എത്തിയ ഉടനെ മുത്തശി അച്ഛനെ വഴക്ക് പറയുന്നു. ഞങ്ങളെ കാണുമ്പൊൾ സന്തോഷിക്കേണ്ട മുത്തശി അച്ചനെ വഴക്ക് പറയുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു..
എന്നാൽ ഇതെല്ലാം കണ്ട്‌ അമ്മ പുച്ഛം ഭാവിച്ച് ചിരിക്കുന്നു.

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ചിന്തയിൽ പലതും കടന്നു വരുന്നു.

അന്ന് പുഴ കടന്നു ആണ് ഞങ്ങൾ രാക്കിനിയിൽ എത്തിയത് അവിടന്നു കുറച്ചു ദൂരം നടന്നു വേണം വീട്ടിൽ എത്താൻ ആ സമയം മുഴുവൻ അച്ചന്റെ മുഖത്ത് പേടിയും മറ്റും നിയലിക്കുന്നത് ഞാൻ ഓർത്തു.

ഉറങ്ങിയത് എപ്പോ എന്ന് അറിയില്ല വളരെ വൈകി ആണ് എണീറ്റത്. അപ്പോയും എന്റെ മനസ്സിൽ തലേന്നത്തെ സംഭവങ്ങൾ തന്നെ ആയിരുന്നു. ഞാൻ അമ്മയുടെ അടുത്തു ചെന്നിരുന്നു. പൊതുവേ ഞാൻ എല്ലാത്തിനേം കുറിച്ചും വിശദമായി ചോദിച്ചു അറിയുന്ന പ്രക്രതി ആണ് എന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം പിടി കിട്ടി. അമ്മ ചോദിച്ചു ഇന്നു എന്താണ് നിന്റെ ശംശയം ?

ഞാൻ കാര്യം പറഞ്ഞപ്പോൾ അമ്മ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു നിന്റെ അച്ഛനും മുത്തശിക്കും ഈ നാടിനും ഒരുപാട് പൊട്ട വിശ്വാസങ്ങൾ ഉണ്ട് അതിലൊന്ന് കാരണം ആണ് നിന്റെ അച്ഛന് ഇന്നലെ വഴക്ക് കിട്ടിയത്.

എനിക്കൊന്നും മനസ്സിലായില്ല അമ്മയോട് ഒന്ന് തെളിയിച്ചു പറയാൻ പറഞ്ഞു. അപ്പൊ അമ്മ പറഞ്ഞു *ഒടിയൻ*

ഒടിയനോ എന്താത് അമ്മേ ഒന്ന് വിശദമായി പറയൂ അമ്മ പറഞ്ഞു മോളെ നിന്റെ അച്ഛനെ കല്യാണം കഴിച്ച അന്ന് മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയ ഒന്നാണ് ഈ ഒടിയൻമാരുടെ കഥ.

പശുവായും പാമ്പ് ആയും അങ്ങനെ എന്തൊക്കെയോ രൂപങ്ങൾ സീകരിച്ചു മനുഷ്യനെ പേടിപ്പിക്കുന്ന മനുഷ്യർ ആണ് അവര് രൂപം മാറുമ്പോൾ ആ രൂപത്തിൽ എന്തോങ്കിലും ഒരു അങ്ക വൈകല്യം ഉണ്ടാകും എന്നൊക്കെ ആണ് നിന്റെ അച്ഛനും മുത്തശിയും ഒക്കെ പറയുന്നത് . ഇത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു നല്ല രസമുള്ള കഥ.അമ്മയോട് ഇനിയും പറയാൻ പറഞ്ഞു അപ്പൊ അമ്മ പറഞ്ഞു എന്റെ പോന്നു മോളെ ഇന്നു മുതൽ നീ ഈ വീട്ടിൽ ഏറ്റവും കൂടുതൽ കേള്ക്കാൻ പോവുന്നത് ഒടിയനെ കുറിച്ച് ആവും ഇപ്പോൾ അമ്മയെ വിടു കുറച്ചു പണി ഉണ്ട്..

അന്ന് രാത്രി എന്റെ റൂമിന്റെ ജനാല് തുറന്ന് കിടക്കുന്നത് കണ്ട്‌ മുത്തശി റൂമിലേക്ക്‌ വന്നു രാത്രി സമയങ്ങളിൽ ജനാല് തുറന്ന് ഇടരുത് എന്നും എന്ത് ആവിശ്യം വന്നാലും പുറത്ത് ഇറങ്ങരുത് എന്നും പറഞ്ഞു. പ്രശ്നം തിരക്കിയപ്പോൾ മുത്തശി ഒരുപാട് ഒടിയൻ കഥകൾ പറഞ്ഞു തന്നു.

എല്ലാം കൂടി ആയപ്പോൾ ശരിക്കും എന്റെ ഉറക്കം നഷ്ട്ടപെട്ടു ഓടിയനെ പേടിച്ചിട്ടല്ല ഇങ്ങനെ ഒരു വിശ്വാസം ഈ നാട്ടിലേക്കു കടന്നു വന്നത് എങ്ങിനെ ആയിരിക്കും അതായിരുന്നു എന്റെ ചിന്ത. ഞാൻ ജനാല് തുറന്നിട്ട്‌ തന്നെ കിടന്നു…

പിറ്റേ ദിവസം ചെറിയമ്മയുടെ കൂടെ പുഴ യിലേക്ക് കുളിക്കാൻ പോയി അവിടെ വെച്ചു പുതിയ കൂട്ടുകാരികളെ കിട്ടി. പിന്നീട് അവരുടെ കൂടെ ആണ് എല്ലാം..

എന്നാൽ എന്റെ കൂട്ടുകാരികളും രാക്കിനിയുടെ അന്ത വിശ്വാസത്തിന്റെ ഭാഗങ്ങൾ ആയത് എനിക്ക് നല്ല വിഷമം ആയിരുന്നു പലപ്പോഴും അവരുമായി ഈ വിഷയത്തിൽ വഴക്ക് കൂടിയിട്ടുണ്ട്.

വർഷങ്ങൾ ആയി ഒരാൾ പോലും തിരിഞ്ഞ് നോക്കാത്ത ഒരു കുളം ഉണ്ട് രാക്കിനിയിൽ ഒരു പഴയ അമ്പലത്തിനു അടുത്തു ചുറ്റും ഒരുപാട് ആൽ മരങ്ങൾ ഉള്ള കുളം.

ഒരാൾ പോലും അങ്ങോട്ട്‌ പോവാറില്ല പോയവർ ആ രാത്രി തന്നെ ഒടിയന്റെ വേട്ടയിൽ മരണപ്പെട്ടുപോവും എന്നാണ് വിശ്വാസം…..

ഈ വാർത്ത‍ അറിഞ്ഞത് മുതൽ എനിക്ക് ഒരുപാട് സന്തോഷവും എങ്ങനെഎങ്കിലും അവിടെ പോവണം എന്ന ചിന്തയുമായി. അവിടെ പോയി തിരിച്ചു വന്നിട്ട് ഇവർക്ക് ഇടയിലൂടെ ജീവിക്കണം എന്നാൽ കാലങ്ങൾ ആയി രാക്കിനിക്കാർ കൊണ്ട് നടക്കുന്ന അന്ത വിശ്വാസത്തിന് ഒരു അവസാനം ആവുമല്ലോ…

അവിടേക്ക് പോവാൻ ഒരുപാട് തവണ ശ്രമിച്ചു. എന്നാൽ അടുത്തു നിന്നും ആള് ഒഴിഞ്ഞ സമയം ഇല്ല.

ഒരു ദിവസം നല്ല തക്കം കിട്ടി എല്ലാവരും ഉത്സവത്തിന്‌ പോവുന്നു ഞാൻ സുഖം ഇല്ലാന്ന് പറഞ്ഞു കൂടെ പോയില്ല. സമയം 3 മണി ഇരുട്ടുന്നതിനു മുൻപ് തിരിച്ചു എത്തണം എന്ന് മനസ്സിൽ കണക്കു കൂട്ടി കുളത്തിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു .

നോക്കിയാൽ കാണാവുന്ന അത്രയും അടുത്തു എത്തി ഞാൻ..

ആൽ മരങ്ങൾ കാണാൻ നല്ല ഭംഗി. ഞാൻ അവയ്ക്ക് ഇടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുളത്തിൽ താമര ഉണ്ട് അതും കൊണ്ട് തിരിച്ചു പോവണം.

ഈ സ്ഥലത്തെ ചൊല്ലി എന്തൊക്കെ ആയിരുന്നു പുകില് ഇതൊക്കെ ഇത്രേം ഉള്ളു ഞാൻ മനസ്സിൽ കരുതി.

കുളത്തിൽ നല്ല വെള്ളം ഉണ്ട് എനിക്ക് ആണേൽ നീന്തൽ അറിയില്ല ഇനി എന്തുചെയ്യും ആകെ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി *ഹേയ് ആരാ*

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി ആൽ മരത്തിനു മുകളിൽ ഒരു യുവാവ്. പെട്ടന്നുള്ള കാഴ്ചയിൽ ഞാൻ ഭയന്നു പോയി. പേടിയോടെ ഞാൻ തിരിച്ചു ചോദിച്ചു നിങ്ങൾ ആരാ

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു എന്റെ സ്ഥലത്ത് വന്നിട്ട് ഞാൻ ആരാണ് എന്നോ കൊള്ളാം നല്ല ചോദ്യം

അയാൾ എന്റെ അടുത്തേക്ക് വന്നു പേടിച്ചു വിറച്ചു നിൽക്കുന്ന എന്നെ നോക്കി അയാൾ പറഞ്ഞു എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. ഞാൻ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞു അയാൾ ഉറക്കെ പൊട്ടി ചിരിച്ചു എന്റെ കൊച്ചെ ഞാൻ ഉത്സവം കാണാൻ വന്നതാണ്‌ അപ്പോയാണ് ഈ കുളത്തെ കുറിച്ച് കേട്ടത് എന്നാൽ പിന്നെ ഇവിടെ വരെ വരണം എന്ന് വാശിയായി അങ്ങനെ വന്നതാണ്‌ നിന്നെ പോലെ തന്നെ.

ഹാവൂ അത് കേട്ടപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വീണത്‌ പിന്നെ എനിക്ക് അയാൾ കുളത്തിൽ നിന്നും താമര എടുത്തു തന്നു. വീണ്ടും ഇവിടെ വച്ചു കാണാം എന്നു പറഞ്ഞു ഞാൻ തിരിച്ചു പോന്നു..

വീട്ടിൽ എത്തിയപ്പോയേക്കും എന്റെ മനസ്സിൽ അയാളോട് പ്രണയം തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ അവിടെ പോയത്‌ വീട്ടുകാർ അറിഞ്ഞാൽ പിന്നെ അയാളെ കാണാൻ സാധിക്കില്ല ഞാൻ ആ താമര കാട്ടിലെക്ക് വലിച്ചെറിഞ്ഞു.

എന്റെ പ്രണയം സംരക്ഷിക്കാൻ ഞാൻ എന്റെ പഴയ ലക്‌ഷ്യം മറന്നു ആരോടും ഒന്നും പറഞ്ഞില്ല ….

പിന്നീട് പല തവണ ഞാൻ അവിടെ വെച്ചു അയാളെ കണ്ടു. രാത്രിയിൽ അദ്ദേഹം എന്റെ ജനലിന്റെ അടുത്തു വരുമായിരുന്നു ചില ദിവസങ്ങളിൽ രാത്രിയിൽ എന്റെ റൂമിൽ ഒരു പൂച്ചയെ കാണുമായിരുന്നു…

ഒരു ദിവസം കുളത്തിന്റെ അടുത്തേക്ക് പോവുന്ന വിവരം വീട്ടിൽ അറിഞ്ഞു. വീട്ടിൽ ആകെ പ്രശ്നം ആയി ഞാൻ അവിടെ പോയി എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

ആ കുളം നിൽക്കുന്ന സ്ഥലം എങ്ങിനെ ആണ് നാട്ടുക്കാർക്ക് പേടി സൊപ്നം ആയി എന്നും ഇതുവരെ കേള്ക്കാത്ത ചില സത്യങ്ങളും പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. കാരണം അത് ഒരിക്കലും അന്ത വിശ്വാസം ആണ് എന്ന് പറയാൻ കയിയില്ല മുത്തശി പറഞ്ഞ എല്ലാ കാര്യങ്ങളും സംഭവിച്ചത് ആണ് ഒന്ന് മാത്രം നടന്നിട്ടില്ല. അദ്ധേഹത്തിന്റെ കുഞ്ഞിനെ ഗര്ഭം ചുമക്കേണ്ടി വരില്ല അതിൽ നിന്നും ഞാൻ രക്ഷപെട്ടു…

പേടിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു രാത്രി ഞാൻ മനസ്സിലാക്കി ഞാൻ ഗര്ഭിണി ആണ് പക്ഷെ എങ്ങിനെ ഒരിക്കൽ പോലും അയാളുമായി അങ്ങനൊരു ബന്തം ഉണ്ടായിട്ടില്ല. അപ്പോയാണ് റൂമിൽ ഇടയ്ക്കു കാണാറുള്ള പൂച്ചയുടെ രൂപം മനസ്സിലേക്ക് വന്നത് അതിനു ഒരു ചെവി ഇല്ലായിരുന്നു *ഒടിയൻ*

മുത്തശി പറഞ്ഞ എല്ലാം ഒത്തു വന്നിരിക്കുന്നു മുത്തശി പറഞ്ഞത് വെച്ചു അടുത്തത് എന്റെ മരണം ആയിരിക്കും.

പെട്ടന്ന് എല്ലാവരോടും എല്ലാം തുറന്ന് പറഞ്ഞു. എത്രയും പെട്ടന്ന് രാക്കിനിയിൽ നിന്നും പുറത്ത് കടക്കണം മുത്തശി ധൃതി കൂട്ടി.

പുഴ മാർഗം പറ്റില്ല കരകവിഞ്ഞു ഒഴുകുക ആണ്.. വളരെ പെട്ടന്ന് കാള വണ്ടി ഏർപാട് ആക്കി അതിൽ കേറി കാടിനു ഉള്ളിലൂടെ പുറത്തേക്ക് പോവുകയാണ്

മുത്തശി കൂടെ തന്നെ ഉണ്ട് ഞാൻ മുത്തശിയുടെ കൈ മുറുകെ പിടിചിരിക്കുക ആണ്…

നല്ല കൂരിരുട്ട് ആണ്

മുത്തശി പറഞ്ഞ ആ സത്യങ്ങൾ മനസ്സിൽ കിടന്നു നൃത്തം ചെയ്യാൻ തുടങ്ങി.

അപ്പോയാണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത് വണ്ടി മുന്നോട്ടു കൊണ്ട് പോവുന്ന കാളയുടെ ഒരു കാലിലെ കുളമ്പ് തിരിഞ്ഞ് നില്ക്കുന്നു *ഒടിയൻ* എനിക്ക് സംസാരിക്കാൻ കയിയുന്നില്ല എന്റെ ശബ്ദം ഉയരുന്നില്ല…”

ഇത്രയും പറഞ്ഞു കഥാകൃത്ത്‌ അവസാനിപ്പിക്കുകയാണ്. വായനക്കാർക്ക് ബുദ്ധിമുട്ടാകും ഒറ്റയടിക്ക് ഒരുപാട് എഴുതിയാല്‍,അതുകൊണ്ട് കുറച്ചു ദിവസത്തിനു ശേഷം ഉടന്‍തന്നെ ബാക്കി ഭാഗം എഴുതും എന്നാണ് എഴുത്തുകാരന്‍ പറയുന്നത്. എന്തായാലും മലയാളികള്‍ എല്ലാവരും ഇപ്പോള്‍ ഈ ചെറുകഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുകയാണ്.