1.5cr Sivarathi… Kuttanpillayude Shivarathri – They Recreated a Real Shivarathri

Kuttanpillayude Shivarathri – The Real Shivarathri… First in the History of Malayalam Movie.Kudos to the Art Team

കുട്ടൻപിള്ളയുടെ ശിവരാത്രി ആർട്ട് ചേട്ടന്മാരുടെ ശിവരാത്രി

മോഷൻ പോസ്റ്ററിലൂടെയും,ടീസറിലൂടെയും,ചക്കപ്പാട്ടിലൂടെയും കുട്ടൻപിള്ളയുടെ ശിവരാത്രി സംസാരവിഷയമായിരിക്കെ ഇതാ മറ്റൊരു വിഷയം കൂടി കുട്ടൻപിള്ളയുടെ പക്കൽ നിന്ന് വന്നിരിക്കുകയാണ്.ഈ ചിത്രത്തിൽ ശിവരാത്രി ഉത്സവം റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.അതും ശരിക്കും ശിവരാത്രിയോട് കിടപിടിക്കും തക്കവിധം പലപല കടകളും ആളാരാവങ്ങളും എല്ലാം സിനിമയിലും കാണാം.ആർട്ടിലെ ചേട്ടന്മാരുടെ രാപ്പകൽ കഷ്ടപ്പാടിലൂടെ പൊന്തിവന്ന സെറ്റിലാണ് ഏകദേശം ഒൻപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം നടന്നത്.ആയിരത്തി അഞ്ഞൂറോളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളും കൂടി അണിനിരന്നപ്പോൾ സംഭവം കളറായി.

ഉത്സവമാണോ,അവിടൊരു ഞോണ്ടലും തട്ടലും ഇടിയും ഒക്കെയുണ്ടാവും.അതിപ്പോ റോപ്പൊക്കെ വച്ചിട്ടുള്ള ഒരു ജഗപൊകയായിരിക്കില്ല,രാജശേഖർ മാസ്റ്റർ ഒരുക്കിയ റിയലിസ്റ്റിക് ആയ ഒരു ഫൈറ്റ് എന്നതിലുപരി കശപിശ എന്ന് വിളിക്കാവുന്ന ഒരിതും കുട്ടൻപിള്ളയുടെ ശിവരാത്രിയിലുണ്ട്.മൊത്തത്തിൽ ഒരുല്സവത്തിലുള്ള ആളും ആൾക്കൂട്ടവും പാട്ടും പാതിരാത്രിയും വെടിക്കെട്ടടക്കം ഈ ശിവരാത്രി മഹോത്സവത്തിൽ ഉണ്ടാവും. ഈ ശിവരാത്രി മഹോത്സവം മാത്രം ഒരുക്കാനായി ചിലവായത് 1.5 കോടി രൂപയാണ്. ഏറെ പ്രതീക്ഷയയുടെ സിനിമ പ്രേക്ഷകർ ഈ ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കുന്നു.