The whole Indian Cinemas says – Mammooty ‘ The Face of indian Cinema’
Recently Megastar Mamootty has done his best roles in his career, that is in Peranmbu and Yatra.
Coming to the Movie Yatra, It’s a fine crafted piece of work which depicts
one of the life event(Padhayatra) of legend YSR.
വൈ.എസ്.ആർ എന്ന ആന്ധ്ര പ്രദേശിന്റെ ജനനായകന്റെ കഥയാണ് യാത്ര. മലയാളക്കരയുടെ പ്രിയതാരം ശ്രീ മമ്മൂട്ടിയാണ് വൈ.എസ്.ആർ ആയി വേഷമിടുന്നത്.
വൈ എസ് രാജശേഖരറെഡ്ഢിയുടെ ജീവിതത്തിലെ ഒരു ഏട് മാത്രമാണ് യാത്രയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയെ നായകനാക്കി മഹി വി രാഖവ് സംവിധാനം നിർവഹിച്ച സിനിമയാണ് യാത്ര.ആന്ദ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ബയോപിക് ആയിട്ടാണ് യാത്ര ഒരുക്കിയിരിക്കുന്നത്.ബയോപികിനെക്കാൽ ഉപരി വൈഎസ്ആറിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ വലിയൊരു മൂവ്മെന്റ് ആയ പദയാത്രയെ പറ്റിയാണ് ചിത്രം പൂർണമായും സംസാരിക്കുന്നത്.സാധാരണ ബയോപിക്കുകളിൽ കാണുന്ന നായനെ മനപ്പൂർവം ഗ്ലോറിഫൈ ചെയ്യുന്നതൊക്കെ സംവിധായകൻ മനപ്പൂർവം ഒഴിവാക്കിയിട്ടുണ്ട്.വൈഎസ്ആർ എന്ന പൊളിറ്റീഷ്യനെക്കാൾ കൂടുതൽ വൈഎസ്ആർ എന്ന മനുഷ്യനെ ചിത്രീകരിക്കുന്നതിൽ യാത്ര പൂർണവിജയമാണ്.
പിന്നെ നമ്മുടെ സ്വന്തം മമ്മൂക്ക,അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തമായൊരു രീതിയിൽ മമ്മൂക്ക വൈഎസ്ആറായി തകർത്തു എന്നുതന്നെ പറയാം.ഫസ്റ്റ് ഹാഫ് ലാഗ് ഒന്നുമില്ലാതെ വളരെ എൻഗേജിംഗ് ആയി മുന്നോട്ട് പോയപ്പോൾ സെക്കന്റ് ഹാഫ് കൂടുതൽ ഇമോഷൻസിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്.
വൈഎസ്ആറിനെ അറിയുന്നവർക്ക് ഒരു ഓർമ്മപുതുക്കലും,അല്ലാത്തവർക്ക് വൈഎസ്ആർ എന്ന മനുഷ്യനെ അടുത്തറിയുവാനുള്ള ഒരു പാഠപുസ്തകവുമാണ് യാത്ര.
Neram Rating : 3.75/5
- Overall