Girideepam Overall Champions of Sahodaya Youthfestival

Girideepam Bethany Central School has become the overall champions of Kottayam Sahodaya Sargasangamam 2017 again for the 5th time.

This is a Facebook Post by Alan Verghese Ittyeipe (Alumini of Girideepam) Posted on his Facebook timeline

#ഗിരിദീപം_ഇസ്‌തം ?

ഒരു കഥ സോല്ലട്ടുമ?

ഫ്ലാഷ്ബാക്ക്. 5 വർഷങ്ങൾക്കു മുൻപ്.
2013 ഒക്ടോബർ
ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ.

സി.ബി.സ്.ഇ. കോട്ടയം സഹോദയ കലോത്സവം. ആരവങ്ങളോടും ആർപ്പുവിളികളോടും കൂടി കോട്ടയത്തെ പ്രമുഖ സ്കൂളുകൾ മുന്നിട്ടുനില്കുന്നു. കാറ്റഗറി 4 മാർഗംകളിയോട് കൂടി ആ വർഷത്തെ കലോത്സവം കോടിയിറങ്ങുന്നു. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങളുടെ പോയിന്റുകൾ കണക്കു കൂട്ടുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം. വിജയം ആർകെന്ന് നിർവചിക്കാൻ പറ്റാത്ത വണ്ണം കടുത്ത പോരാട്ടം. ആകാംഷയോടെ അക്ഷമരായി എല്ലാരും കാത്തിരിക്കുന്നു.

എന്റെ സ്കൂൾ ജീവ്തത്തിലെ അവസാന കലോത്സവം. കഴിഞ്ഞ വർഷങ്ങളിൽ എന്നും രണ്ടാം സ്ഥാനത്തേക്ക് എന്റെ സ്കൂൾ പിന്തള്ളപ്പെട്ടു പോകുന്നു എന്ന ഭയത്തോടും നിരാശയോടും, അവസാന വർഷമെങ്കിലും ആ കിരീടത്തിൽ മുത്തമിടാനുള്ള ആഗ്രഹവും പ്രതീക്ഷയും തമ്മിൽ മനസിൽ മല്ലടിക്കുന്നു. ഏല്പിച്ച ചുമലകളെല്ലാം തീർത്തു ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം പ്രാർത്ഥനയോടെ റിസൾട്ട് നു വേണ്ടി കാതോർത്തു. തീർത്തും ശൂന്യത.

മൂന്നാം സ്ഥാനം ലഭിച്ച വിജയികളെ പ്രഖ്യാപിച്ചു. എങ്ങും കരകോഷങ്ങളും ആരവങ്ങളും ഉയർന്നു. അടുത്തത് ഫലപ്രഖ്യാപനം. നീണ്ട കാത്തിരുപ്പ്. ചങ്കിലെ ഓരോ താളമിടിപ്പിനും എടുക്കുന്ന ഓരോ ശ്വാസത്തിനുമിടയിലെ ഇടവേളകൾ നന്നേ കുറഞ്ഞുകൊണ്ടിരിക്കുന്നു. കണ്ണുകൾ അടഞ്ഞു. പ്രാർത്ഥനകൾ ഉയർന്നു.


കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഞങ്ങളുടെ ഇന്ദു ജോണി മിസ്സ് സ്വശൈലിയിൽ പ്രഘ്യാപിച്ചു………
And the winner of CBSE Regional Youth Festival 2013 is….

Girideepam Bethany Central School…
ഒരു നിമിഷത്തേയ്ക് ചുറ്റുമുള്ളതെല്ലാം നിശ്ചലമായത് പോലെ. സന്തോഷം കൊണ്ടായിരിക്കാം കണ്ണ്കൾ നിറഞ്ഞു. ആഹ്ലാദം. ആർമാദം. ആരവങ്ങളും ആർപ്പുവിളികളും ഉയർന്നു. ഗിരിദീപം… ഗിരിദീപം… ഒരു ഇടിമുഴക്കം പോലെ ഉയർന്നു. ഞങ്ങൾ സ്‌റ്റേജിലോട്ടു ഓടി കയറി. ശ്രീ.ഹരിശ്രീ അശോകന്റെ കൈയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. കാത്തിരുന്ന ആഗ്രഹിച്ച കാളിപാട്ടം ലഭിച്ച കുട്ടിയെപ്പോലെ ഞങ്ങൾ അതിലേക്ക് നോക്കി നിന്ന്. ചുറ്റും ക്യാമറ വെളിച്ചം മിനിമറയുന്നു.

പിന്നീട് ചരിത്രം…

ഈ വർഷത്തെ കലോത്സവത്തിലും ഗിരിദീപം ചാമ്പ്യൻ പട്ടം നേടിയിരിക്കുന്നു. ഓരോ വർഷവും തന്റെ ആധിപത്യം വിളിച്ചോതികൊണ്ടു കഴിഞ്ഞ 5 വർഷമായി ഗിരിദീപം സി.ബി.സ്.ഇ. കലോത്സവ വിജയികളായി ജയത്രയാത്ര തുടരുന്നു. എല്ല അനുജൻമാർക്കും അനുജത്തിമാർക്കും ആശംസകൾ.എല്ലാ വർഷവും കുട്ടികളെക്കാൾ ഇതിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഞങ്ങളുടെ അധ്യാപകർ, സ്കൂൾ മാനേജ്‌മെന്റ്. ഞങ്ങളുടെ പ്രിയപ്പെട്ട പ്രദീപ് സർ, ഹെലൻ മിസ്സ്, സജീന മിസ്സ് അങ്ങനെ നിരവധിപേർ. അവർക്കുള്ളതാണ് ഈ വിജയം.

ഗിരിദീപം. അന്നും ഇന്നും ഒരു വികാരമാണ്. എന്നെ ഞാനാക്കിയ എന്റെ കലാലയം. ഒരുക്കൽ കൂടെ ജയ് ജയ് ഗിരിദീപം എന്ന് വിളിക്കുവാൻ കൃതാർത്ഥനായി…..

Yes Girideepam our home, our destiny, our hope and a better place for transformation

Girideepians – Many Faces Under one family Name