രമേശ് പിഷാരോടി ആദ്യമായ് സംവിധായകനായ് മാറുന്നു.പഞ്ചവർണ്ണതത്ത എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. ജയറാമും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിലെ നായിക അനുശ്രീയാണ്. സപ്ത തരംഗ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. പശ്ചാത്തല സംഗീതം ശ്രീ ഔസേപ്പച്ചനാണ്. ചിത്രത്തിലെ ഒരു രസകരമായ അവതരണ ഗാനം സമ്മാനിക്കുന്നത് നാദിര്‍ഷയാണ്. പിന്നണിയില്‍ പല അതുല്യ പ്രതിഭകളും മുന്നണിയില്‍ നമ്മുടെ പ്രിയതാരങ്ങളും കൂടെ കുറെ നവാഗതരും ഈ ചിത്രത്തില്ലൂടെ ചുവടെടുത്തു വെക്കുന്നു.
നേരം എന്നും സിനിമയോടൊപ്പം