KGF MOVIE REVIEW | YASH | PRASANTH NEEL | NERAM

K.G.F/Chapter One Review

KGF gives a great Cinematic Experience while watching in Theater.

“അഗ്നി പടരുന്ന ആല
പുകച്ചുവയുള്ള രക്തം
അടിച്ചമർത്തിയ ഇരുട്ട്
വെളിച്ചം നിഷേധിച്ച ആധിപത്യം…
മനുഷ്യത്വം മരിച്ച ആഴങ്ങളിൽ
തിളങ്ങുന്ന അത്യാർത്തിയുടെ ധനം”

കോലാർ ആളുകയായിരുന്നു…
ഗരുഡയുടെ അധീശത്വത്തിൽ പാരമ്പര്യത്തിന്റെ പോരിമയിൽ ഉന്മൂലനത്തിന്റെ ജ്വലനം

കോലാറിനു മേൽ എന്നും കഴുകന്മാരുടെ കൂട്ടമുണ്ടായിരുന്നു
അവസരം നോക്കി പറക്കുന്ന അധികാരം രുചിച്ച കഴുകന്മാർ
മുന്നിൽ സർവ്വവും കീഴിലാക്കി വിരാജിക്കുന്ന ഗരുഡയുടെ കോട്ട….

“മെഴുകു തിരിയെ ഊതിക്കെടുത്തി വെളിച്ചം
മറച്ചു എന്ന ധൈര്യത്തിൽ സൂര്യനെ മറയ്ക്കാൻ ഇറങ്ങരുത്”

സൂര്യനായിരുന്നു
റോക്കി⭐

ഭയത്തെ മരണം കൊണ്ട് നേരിട്ടവൻ…

“ഗ്യാങ്ങുമായി വരുന്നവൻ ആണ് ഗ്യാങ്സ്റ്റർ അവൻ ഒറ്റക്ക വന്നത്
He is A Monster”

കർണ്ണാടകത്തിലെ കോലാർ സ്വർണ്ണ ഖനിയുടെ ചരിത്രത്തിലൂടെയായിരുന്നു സിനിമയുടെ സഞ്ചാരം
ആഴത്തിലും വലിപ്പത്തിലും ആഫ്രിക്കൻ ഖനികളോടായിരുന്നു കോലാറിനു ചരിത്രത്തിലെ താരതമ്യം…
ഏറ്റവും പഴക്കമുള്ള ഖനി
നമ്മുടെ സമ്പത്തിന്റെ ശക്തിയായിരുന്ന കോലാർ 2001ൽ അടച്ച ശേഷം പ്രേത നഗരമായി മാറിയ സ്വർണ്ണ നഗരത്തിന്റെ ചിത്രത്തിലൂടെയാണ്
KGF സഞ്ചരിക്കുന്നത്

ഒരു പരിപൂർണ്ണ മാസ്സ് Impact ആണ് KGF വാക്കിലും നടപ്പിലും കണ്ണിലും വരെ ത്രസിപ്പിക്കുന്ന മാസ്സ്
ട്രീറ്റ്മെന്റ് ആണ് പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്നത്

കറുത്ത മണ്ണിൽ വിളങ്ങുന്ന അഗ്നിനാളം പോലെ സിനിമയിലുടനീളം യാഷ് ജ്വലിച്ചു കൊണ്ടേയിരുന്നു?

വില്ലനിസം,ഇരുണ്ട ചരിത്രം
കറുത്ത ചോരപ്പാടുകൾ
പട്ടിണി,അതിജീവനം,
ഇങ്ങനെ KGF ഒരു തീപ്പൊരിയാണ് കൃത്യമായി
ആളിപ്പടരാൻ തയ്യാറായ തീപ്പൊരി…

KGF ലെ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളു..

“അമ്മയാണ് ജീവിതത്തിലെ
ഏറ്റവും വലിയ പോരാളി”

“അമ്മയുടെ ഒടുവിലെ ആഗ്രഹം
ധനികനായ മകൻ ആയിരുന്നു…
മുന്നിൽ നടക്കുന്ന നായകനല്ല പിന്നിലെ ജനതയെ നയിക്കുന്ന
ഇതിഹാസം ആകാൻ ആയിരുന്നു അമ്മയുടെ വാക്ക്”

റോക്കി നടന്നു തുടങ്ങി
നഷ്ടങ്ങളിൽ നിന്ന് വിജയത്തിന്റെ വഴികളിൽ തന്റെ പേര് അടയാളപ്പെടുത്തിയുള്ള നടത്തം

ബോംബെയിലെ ഗലികളും രക്തവും നടന്ന്
തീർത്ത് സ്വർഗ്ഗവും നരകവും ഇല്ലാത്ത കറുത്ത് തിളങ്ങുന്ന മണ്ണിലായിരുന്നു റോക്കിയുടെ തുടക്കം…
പിറവിയിലേക്കുള്ള മടങ്ങി വരവ്…

കാളിയുടെ കുരുതിബലിയിൽ
ചോര വച്ചു തുടങ്ങുന്ന കഥയുടെ തുടക്കം

ഇത് കോലാറിന്റെ ചരിത്രമല്ല
ഇത് കോലാറിനായി എഴുതപ്പെട്ട റോക്കിയുടെ ചരിത്രമാണ്?

“സൂര്യൻ ഉദിച്ചിട്ടേയുള്ളൂ
പടർന്നു തുടങ്ങിയിട്ടേയുള്ളു”

N B:രോമാഞ്ചം At its Peak Guaranteed
K.G.F Epic Mass of 2018
A Complete Mass Show

Credits : Hari Mohan

70%
Awesome
  • Neram Rating