Sherlock Toms Review | Malayalam | Biju Menon | Shafi | Miya

Sherlock Toms Review

 

തോമസ് ( ബിജുമേനോൻ ) കുട്ടിക്കാലം മുതൽ ഷെർലോക്ക് ഹോംസ്ന്റെ കടുത്ത ആരാധകൻ ആണ്. വലുതാകുമ്പോൾ ഒരു പോലീസുകാരൻ ആകണം എന്ന ആഗ്രഹം. സ്‌കൂളിൽ വച്ചുള്ള ചെറിയ പ്രശ്നത്തിന്റെ പേരിൽ ആ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് കഷ്ട്ടപെട്ടു പഠിച്ചു IRS ഇൽ എത്തുകയും ചെയ്തു. പരാജയം ആയിരുന്ന കുടുംബ ജീവിതത്തിനിടയിലും ആശ്വാസം ലോക്കൽസ് ആയ ചൗരയും ( സലിം കുമാർ ) മറ്റും അടങ്ങുന്ന TEAMS ആയിരുന്നു. IRS ഇൽ നിന്ന്എൻഫോഴ്‌സ്‌മെന്റ് ഓഫീസറിലേക്കുള്ള മാറ്റവും അങ്ങനെ ഒരു അന്വേഷണത്തിൽ പരാജയപ്പെട്ടതുമൂലമുള്ള സസ്പെന്ഷന് ഉം നാണക്കേടും ഒക്കെ ആയി മുന്നോട്ടുള്ള ജീവിതവും ഒക്കെ ആയി ഒരു കോമഡി ഡ്രാമ ആണ് പടം മുന്നോട്ടു പോവുന്നത്.

ആദ്യപകുതിയിൽ തോമസിന്റെ കുട്ടിക്കാലവും കുടുംബ പശ്ചാത്തലവും സുഹൃത്തുക്കളോടൊപ്പം ഉള്ള ജീവിതവും ഒക്കെ ആണ് പ്രധാനം ആയും വരുന്നത്. രണ്ടാം പകുതിയിൽ എൻഫോഴ്‌സ്‌മെന്റ് ഇൽ സസ്പെൻഷൻ ആയ ശേഷം തോമസ് ചെയ്യാൻ പോകുന്ന കാര്യങ്ങളാണ് പറഞ്ഞുപോകുന്നത്. അതിനിടയിൽ കുടുംബ വഴക്കും മറ്റും വരച്ചുകാട്ടീയിരിക്കുന്നു. ക്ലൈമാക്സിലെ അപ്രതീക്ഷിതമായ് ട്വിസ്റ്റ് സിനിമയ്ക്ക് ഉരട്ടി മധുരം നൽകുന്നു.

ബിജുമേനോനെ സിനിമ അത് എന്ത് വന്നാലും ഒരു പ്രത്യേക രസം ആയിരിക്കും കാണാൻ. പക്ഷേ ഈ പടത്തിൽ മിക്കയിടത്തും ആ ഒരു പഞ്ച് നഷ്ട്ടപെട്ടു. ഒരു കോമഡി ഡ്രാമ അതിലൂടെ ഒരു ഇൻവെസ്റ്റിഗേഷൻ പിന്നെ കുടുംബ ജീവിതം സുഹൃത്തുക്കൾ എല്ലാം കൂടെ മിക്സ് ചെയ്ത ഒരു എന്റർറ്റേയ്നർ തന്നെയാണീ ചിത്രം