Eeda Malayalam Movie Review | Worth Watching

Eeda – The Journey through Love to make a change. Genuine Real Visualization of this era.

Congrats Team Eeda

ഈട – ഇത് ഈ കാലഘട്ടത്തിന്‍റെ നേര്‍കാഴ്ച

ഈട എന്നത് വെറുമൊരു പ്രണയ ഗാഥ  മാത്രമല്ല . അതിരുകള്‍ക്കും രാഷ്ട്രിയ ചിന്തകള്‍ക്കും പുതിയ തലങ്ങള്‍ എഴുതി ചേര്‍ക്കുകയാണീ ചിത്രം . ഒരു നാടിന്റെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഇരകൾ ആകേണ്ടി വരുന്ന കുറച്ചു പാവം ജീവിതങ്ങളുടെ നേര്കാഴ്ചയാണ് ഈട എന്ന സിനിമ. തന്‍റെ നിലനില്‍പ്പിന് ഏതു അറ്റം വരെയും പോകുന്ന രാഷ്ട്രീയ കാഴ്ചാപ്പാടും .ഇന്ന് നീ നാളെ ഞാൻ… അതാണ് ഇന്നത്തെ പ്രായോഗിക രാഷ്ട്രീയം.

ബിജെപി കുടുംബത്തിൽ നിന്ന് വന്ന പയ്യന് കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ പെണ്ണിനോട് പ്രേമം തോന്നിയതു കൊടിയുടെ നിറം നോക്കി അല്ലായിരുന്നു.. പക്ഷെ അവർ ഒന്നിക്കാൻ ആഗ്രഹിച്ചാലും അവരുടെ പിന്നിലെ കൊടിയുടെ നിറം അവരെ വേട്ടയാടുന്നു.

 

ഷെയിന്‍ നിഗത്തിനന്‍റെ അഭിനയമികവ് ഈടയിലൂടെ നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ നിന്നും അഭിനയത്തില്‍ വന്ന മാറ്റം ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

തൊണ്ടിമുതലും ദൃക്സക്ഷിയിലൂടെ  മലയാള സിനിമക്ക് ലഭിച്ച അഭിനയിത്രി നിമിഷ ഈടയില്‍ നല്ല പ്രകടനം കാഴ്ച വെച്ചു. മറ്റു താരങ്ങളും ഒന്നിനൊന്ന് മികച്ച ആഭിനയം കാഴ്ചവെച്ചു.

മികച്ച ആദ്യ പകുതിയും ഗംഭീര രണ്ടാം പകുതിയും മികച്ച പ്രകടനവും ചേർന്നു സിനിമ മികച്ച അനുഭവം ആകുന്നു. അടുത്ത കാലത്തു വന്ന രാഷ്ട്രീയ സിനിമകളിൽ നിന്നു ഒരുപാട് മികച്ചു നിൽക്കുന്നു കണ്ണൂരിന്റെ ഈ രാഷ്ട്രീയ കഥ. ബി.ജെ.പി  യെയും കമ്മ്യൂണിസ്റ്റ് നേയും വെള്ള പൂശാതെ പാർട്ടിക്ക് വേണ്ടി മരിക്കുന്ന യുവ ജീവിതങ്ങളെയും അവരുടെ കുടുംബത്തിന്റെ അവസ്ഥയും റിയൽ ആയി അവതരിപ്പിക്കുന്നു സിനിമയിൽ.  പതിയെ പോകുന്ന റിയലിസ്റ്റിക് അവതരണം ആണെങ്കിലും തീയേറ്ററിൽ നിന്നു ഒരിക്കലും മിസ് ചെയ്യാൻ പാടില്ല ഈ മികച്ച സിനിമ അനുഭവം. ക്ലൈമാക്സ് പ്രേക്ഷകന്റെ ഇഷ്ടത്തിന് വിട്ടു തന്നുകൊണ്ട് ഈട ടീം മനോഹരായി ചിത്രം അവസാനിപ്പിക്കുന്നു.

75%
  • Neram Rating