Solo Movie Review | Dulquer Salmaan | Bijoy Nambiar

Solo Movie Review

4 കഥകള്‍… വ്യത്യസ്ത കഥാപാത്രങ്ങള്‍… ശിവന്റെ 4 ഭാവങ്ങള്‍ ചേരുന്ന 4 പ്രധാന കഥാപാത്രങ്ങള്‍… ശിവനെ നയിക്കുന്ന പാര്‍വതിയെ പോലെ ഈ 4 കഥാപാത്രങ്ങളെയും മുന്നോട്ടു നയിക്കുന്നത് അല്ലെങ്കില്‍ അവരുടെ നിലനില്പ് 4 സ്ത്രീ കഥാപാത്രങ്ങളിലൂടെ… സിനിമയുടെ ഡ്രൈവിംഗ് ഫോര്സ് എന്ന് അവരെ വിശേഷിപ്പിക്കാം…

ശേഖര്‍

വിക്കനായ ശേഖര്നെ അന്ധയായ അവള്ക്കു ജീവന്‍ ആയിരുന്നു… 4 വര്ഷത്തെ ജീവിതം ആസ്വദിക്കുന്നു… ശേഖറിന്റെ അസ്ഥിത്വം അവള്‍ ആയിരുന്നു.. അവള്ക്കു വേണ്ടി ശേഖര്‍ എന്തും ചെയ്യും…

നോണ്‍ ലിനിയര്‍ അവതരണത്തിലൂടെ പോകുന്ന ഈ പാര്ട്ട് ‌ ശ്രദ്ധിച്ചു കാണുക… ക്ലൈമാക്സില്‍ മാത്രം നമുക്ക് ഉത്തരം കിട്ടുള്ളൂ… ഇതിലെ നാടകീയ സംഭാഷണങ്ങള്‍ ഒരു നെഗറ്റീവ് ആയി പറയാം…

ത്രിലോക്

ഒരു അപകടം നടക്കുന്നു.. 4 കൊല്ലം കഴിഞു ന്നടക്കുന്ന സംഭവ വികാസം ആണ് സിനിമ പറയുന്നത്… സസ്പെന്‍സ് ആയതുകൊണ്ട് ഒന്നും പറയുന്നില്ല…

ഇവിടെ സംവിധായകന്‍ റിവേര്സ് screenplay ആണ് അവതരിപ്പിച്ചിരിക്കുന്നത്… ത്രിലോക് ഇന്റെ പ്രവര്ത്തികളെ നയിക്കുന്ന സ്ത്രീ കഥാപാത്രം ഇവിടെയും കാമുകി തന്നെ…

ശിവ

ജീവിതം ശിവയെ ഗുണ്ട ആക്കിയതാണ്… പക്ഷെ ഒരു ദിവസം അവന്റെ ജീവിതം മാറി മറിഞ്ഞു… അതിനു കാരണമായ സ്ത്രീ കഥാപാത്രം സസ്പെന്‍സ് ആയതുകൊണ്ട് പറയുന്നില്ല..

4 കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്… ശക്തമായ കഥയും പ്രകടനവും…

രുദ്ര

സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി എന്തും ചെയാന്‍ അവന്‍ തയാറായിരുന്നു.. പക്ഷെ….

കഥയിലെ വിശ്വാസകുറവ് ഇവിടെ ചെറിയ കല്ല്‌ കടി ആകുന്നുണ്ട്.. കൂട്ടത്തില്‍ കുറച്ചു മോശം ഇത് തന്നെ…

മൊത്തത്തില്‍ ഒരു അസാധാരണ സിനിമ അനുഭവം എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഓരോ കഥയും നമ്മള്‍ എങ്ങനെ ഉള്കൊകള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങള്ക്ക് ലഭിക്കുന്ന സംതൃപ്തി… 3 കഥകള്‍ എന്നെ തൃപ്തി പെടുത്തിയപ്പോള്‍ അതില്‍ തന്നെ രണ്ടെണ്ണം ഒരുപാട് ഇഷ്ടമായി… ഒന്ന് മാത്രം ചെറിയ നിരാശ തോന്നി…

സിനിമ കാണാന്‍ പോകുമ്പോള്‍ മനസിലാക്കുക 4 കഥകള്‍ ചേര്ന്ന അന്തോലോജി സിനിമ ആണെന്ന്… ഒറ്റയ്ക്ക് പോകുക അല്ലെങ്കില്‍ ഇതേ ടേസ്റ്റ് ഉള്ളവരുടെ കൂടെ പോകുക…

സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ഒരുപാട് എഴുതാന്‍ ഉണ്ട്… അത്രയും വ്യക്തമായ പാത്ര സൃഷ്ടി നല്കാ്ന്‍ സംവിധായകന് കഴിഞ്ഞു… സ്പോയ്ലര്‍ ആകുമെന്നതുകൊണ്ട് പിന്നെ എഴുതാം..

മലയാളത്തില്‍ ആദ്യമായി വന്ന ഈ പരീക്ഷണം എന്നിലെ പ്രേക്ഷകനു സംതൃപ്തി നല്കി…

69%
Watchable

Neram Review

Solo is not everyone's cup of tea. Watch the movie and judge yourself. Solo is just an experience.

  • Overall