Zacharia Pothen Jeevichirippundu | Malayalam Movie Review

സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്.

ആദ്യം തൊട്ടു അവസാനംവരെയും സസ്പെൻസ് നിലനിർത്തുന്ന സഖറിയ പോത്തൻ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു…

മനോഹരമായ ഒരു ജീവിതം നയിക്കുകയാണ് സഖറിയ പോത്തനും ഭാര്യ മറിയകുട്ടിയും.പ്രണയം നിറഞ്ഞ അവരുടെ ജീവിതം മുന്നോട്ടു പോകുന്നു.വീട്ടിലെ വേലക്കാരനായ ചാമിയും സഖറിയ പോത്തനും ഉറ്റ മിത്രങ്ങള്‍ ആണ്.അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ഒരു ക്രിസ്ത്മസ് രാത്രിയില്‍ പഴയ വീട്ടുടമയെ അന്വേഷിച്ചു ഒരു അതിഥി എത്തുന്നു.സന്തോഷകരമായ അവരുടെ ക്രിസ്തുമസ് ആഘോഷത്തിനു ഇടയിലേക്ക് വന്നെത്തുന്ന പുതിയ അതിഥിയുമായി അവര്‍ എളുപ്പം ചങ്ങാത്തം കൂടുന്നു.പിറ്റേന്ന് രാവിലെ അവര്‍ മൂന്നു പേരും കൊല്ലപ്പെടുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് തിരിയുന്നു.

അവരുടെ കൊലപാതകം അന്വേഷിക്കാന്‍ വരുന്ന കൂട്ടുകാരായി ലാല്‍ ‘രാഹുല്‍ മാധവ്‌ അഞ്ജന മേനോന്‍ എന്നിവര്‍ എത്തുന്നതോടെ കഥയുടെ ഗതി മാറുന്നു.തുടര്‍ന്ന്‍ അങ്ങോട്ട്‌ ചുരുള്‍ അഴിയുന്ന രഹസ്യങ്ങള്‍ ആണ് കഥയുടെ ക്ലൈമാക്സില്‍ വരെ എത്തി നില്‍ക്കുന്നത്.ആരും പറയാത്ത വ്യത്യസ്തമായ അവതരണം ആണ് ചിത്രത്തിന്.ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ആണ് ചിത്രത്തിന്.

പീരുമേടിന്റെ പ്രകൃതി സൗന്ദര്യം അതേപോലെ ഒപ്പി എടുത്തിരിക്കുന്ന, ചിത്രം നവാഗത സംവിധായകൻ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം നിർവ്വഹിക്കുന്നു. നവാഗതന്‍ എങ്കിലും തികഞ്ഞ കൈയ്യടക്കം ഉള്ള സംവിധാനം ആണ് ഉല്ലാസ് ഉണ്ണികൃഷ്ണന്‍ ചിത്രത്തിനായി ചെയ്തിരിക്കുന്നത്
സഖറിയ പോത്തനു വേണ്ടി കേമറ ചലിപ്പിച്ചിരിക്കുന്നത് പാപ്പിനു ആണ്.ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ പാപ്പിനു തന്റെ മികച്ച പ്രകടനം തന്നെ നൽകിയപ്പോൾ ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന ഒരു അന്തരീക്ഷമൊരുക്കാൻ ആ ദൃശ്യങ്ങൾക്ക് കഴിഞ്ഞു .എഡിറ്ററുടെ മികവ് ആണ് ഈ ചിത്രത്തെ മികച്ച ഒഴുക്കോടെ മുന്നോട്ടു കൊണ്ട് പോകാൻ സഹായിച്ചത് എന്നും എടുത്തു പറയേണ്ട വസ്തുതയാണ്.ബാബു ആന്റണി (ചാമി) വ്യത്യസ്ഥമാർന്ന വേഷത്തിൽ എത്തുന്ന സഖറിയ പോത്തനിൽ സഖറിയയും (മനോജ്.കെ.ജയൻ) മരിയയും (പൂനം ബജ്വ ) തമ്മിലുള്ള ഭാര്യാഭർതൃപ്രണയവും വരച്ചു കാട്ടുന്നു.

പ്രണയവും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഒരു മികച്ച സിനിമാനുഭവമാണ് ഉല്ലാസ് ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ നമ്മുക്കായി സമ്മാനിച്ചിരിക്കുന്നതു .