Kammara Sambhavam Official Review | Dileep | Neram

Kammara Sambhavam

An awesome movie experience with its brilliant cinematography, presentation and background Score. Kammara Sambhavam Paves it’s way through a brilliant tale of a historic journey.

കമ്മാര സംഭവം

ആദ്യമായ് ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന് അല്ലാതെ കൂടുതൽ ആളുകളെ ഞാൻ ഇന്ന് കണ്ടു അതിൽ കൂടുതലും ഫാമിലി ആയിരുന്നു ജനപ്രിയൻ എന്ന പദവി അങ്ങനെ ഒന്നും പോയ്‌ പോകില്ല എന്നു ഇന്ന് മനസ്സിലായി.

【സിനിമയിലേക്ക്】

ഇന്ത്യ സ്വാതന്ദ്ര്യം നേടുന്നതിന് മുൻപുള്ള കമ്മാരൻ എന്ന ആളുടെ കഥയാണ് സിനിമ. മറ്റൊരു രീതിയിൽ പറഞ്ഞാൽ സിനിമാക്കുള്ളിലെ സിനിമ അതാണ് കമ്മാര സംഭവം. തിരക്കഥ കൃതിന്റെയും നടന്റെയും വ്യക്തമായ രാഷ്ട്രീയം എടുത്തു പറയുന്നു ഉണ്ട് സിനിമ. യഥാർത്ഥ സംഭവത്തെ വളച്ചു ഓടിച്ചു നുണകളാക്കി അത് ചരിത്രം ആക്കി മാറ്റുന്നു അതാണ് സിനിമ ഇതിനെ ചിലർക്ക് സ്പൂഫ് ആയ് ചിത്രീകരിക്കുന്നത് തികച്ചും ബാലിശം. സംഭവത്തെ ചരിത്രമാക്കി മാറ്റുമ്പോൾ ആ സംഭവം അറിവുള്ളവന് അതൊരു ആക്ഷേപഹാസ്യമായി തോന്നും അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. 3 മണിക്കൂർ സിനിമയെ ഒരു നിമിഷം പോലും പ്രേക്ഷകനിൽ മടുപ്പുളവാക്കാതെ തീയേറ്ററിൽ പിടിച്ചിരുത്താൻ സംവിധായകനും തിരക്കഥാകൃത്തുനും സാധിച്ചു അതു തന്നെ ഈ സിനിമയുടെ വലിയ ഒരു വിജയമാണ്. ഇടതും വലതും അല്ല തന്റെ പാർട്ടി എന്നും നേതാജിയുടെ വഴിയാണ് തന്റേതും എന്നു നായകൻ സിനിമയിലൂടെ പറയുന്നു.

【കഥ,തിരക്കഥ,സംവിധാനം】

മുരളി ഗോപി യുടെ മാസ്മരിക സ്ക്രിപ്റ്റ് എന്നു തന്നെ പറയാം വളരെ മികച്ച എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സ്ക്രിപ്റ്റ് ഒരുക്കാൻ മുരളി ഗോപിയ്ക്ക് സാധിച്ചു. പരസ്യചിത്ര സംവിധായകൻ ആയ നവാഗതാൻ രതീഷ് അമ്പാട്ട് ആദ്യമായ് സംവിധാനം ചെയ്ത സിനിമ ആണോ ഇത് എന്നുപോലും സംശയം ഉളവാക്കും. അത്രക്ക് മികച്ച സംവിധാന സൃഷ്ടി തന്നെയാണ് കമ്മാര സംഭവം.

【അഭിനേതാക്കൾ】

ദിലീപ് എന്ന നടനെ ഈ ചിത്രത്തിലൂടെ പ്രേക്ഷകന് കാണാൻ സാധിച്ചു. വളരെ മികച്ച പ്രകടനം തന്നെയാണ് 3 വേഷമായി എത്തിയ ദിലീപ് എന്ന നടന്റെ പ്രകടനം. ആദ്യമായ് മലയാളത്തിൽ എത്തിയ സിദ്ധാർഥ് തന്റെ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല സിദ്ധാർഥ് തന്റെ കരിയറിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥപാത്രത്തെ മികച്ച രീതിയിൽ പ്രേക്ഷകനിലേക്ക് എത്തിച്ചു. മുരളീഗോപി,നമിത പ്രമോദ്, സ്വാതമേനോൻ,വിജയ രാഘവൻ,ഇന്ദ്രൻസ്,സിദ്ദിഖ്,മണിക്കുട്ടൻ അങ്ങനെ അഭിനയിച്ചവർ ഓരോരുത്തരും മികച്ച പ്രകടനം കാഴ്ചവെച്ചു.

【സംഗീതം】

ഗോപി സുന്ദർ അണിയിച്ചൊരുക്കിയ പാട്ടുകൾ മറ്റു പാട്ടുകളുമായി സാമ്യം ഉണ്ടായിരുന്നു എങ്കിലും കേൾക്കാൻ പറ്റിയ നല്ല പാട്ടുകളായിരുന്നു. മികച്ച പശ്ചാത്തല സംഗീതവും സിനിമയെ കൂടുതൽ മികവുറ്റതാക്കി.

【ക്യാമറ】

സുനിൽ കെ.എസ് ഒരുക്കിയ ക്യാമറ കണ്ണുകളെ വർണിക്കാൻ വാക്കുകളില്ല. മനോഹരം അതിമനോഹരം എന്നുതന്നെ പറയാം. ട്രെയിനിന് മുകളിലെ സംഘട്ടന രംഗങ്ങൾ വളരെ മനോഹരമായി ചിത്രീകരിച്ചു.

【ടെക്‌നിക്കൽ】

അക്കാദമി വിജയ് ആയ റസൂൽ പൂക്കുട്ടി ഒരുക്കിയ ശബ്ദ സംവിധാനും വളരെ മികച്ചതായിരിന്നു. യുദ്ധ സീനുകളിൽ സൗണ്ടുകൾ എല്ലാം വളരെ റിയലിസ്റ്റിക് ഫീൽ നല്കുവാനായി. 7 ഓളം സംഘട്ടന സംവിധായകർ അണിയിച്ചൊരുക്കിയ സംഘട്ടനങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു. മികച്ച vfx ഉം ചിത്രത്തിൽ കാണാൻ സാധിച്ചു.

 

【സംഭവം】

ക്ലാസ്സും മാസ്സും സമം സമം ചേർത്ത് വളരെ മികച്ച ഒരു അനുഭവം പ്രേക്ഷകന് നൽകുവാൻ സിനിമക്ക് സാധിച്ചു. സ്വാതന്ദ്ര്യം കിട്ടിയിട്ട് വേണം പശുവിന്റെയും കാളയുടെയും പേരിൽ തമ്മിൽ തല്ലി ചാകാൻ എന്ന ഡയലോഗ് സിനിമയുടെ വ്യക്തമായ രാഷ്ട്രീയം പറയുന്നു എന്നാൽ അത് ഒരിക്കലും ഇടതും വലതും അല്ല എന്നും സിനിമ പറയുന്നു. നേതാജിയെ മഹത്വവൽകരിക്കുന്ന സിനിമ അണിയറ പ്രവർത്തകരുടെയും സിനിമയുടെയും വ്യക്തമായ രാഷ്ട്രീയം പറഞ്ഞു നിർത്തുന്നു.

Rating : 3/5

Credits : Anwar Sha